തിരുവനന്തപുരം മെത്രാന്‍ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കല്പനകള്‍ക്ക് പുല്ലുവില... കേരള സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നടത്തിയ പ്രതിഷേധയോഗങ്ങളെല്ലാം പ്രഹസനമാക്കി തിരുവനന്തപുരം മെത്രാന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ സല്‍ക്കാരം

തിരുവനന്തപുരം മെത്രാന്‍ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കല്പനകള്‍ക്ക് പുല്ലുവിലയെന്ന് സഭയിലെ ഒരുവിഭാഗം. കേരള സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നടത്തിയ പ്രതിഷേധയോഗങ്ങളെല്ലാം പ്രഹസനമാക്കി തിരുവനന്തപുരം മെത്രാന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ സല്‍ക്കാരമാണ് പ്രതിഷേധത്തിന് കാരണം. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ഈ നിശാ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതാണ് ഇപ്പോഴുണ്ടായ എതിര്‍പ്പുകള്‍ക്കു കാരണം.
സഭാ തലവനായ കാതോലിക്ക ബാവായുടെ കല്പന അനുസരിച്ച് സഭയിലെ എല്ലാ പള്ളികളിലും പ്രസ്ഥാനങ്ങളിലും പിണറായി സര്‍ക്കാരിന്റെ മലങ്കര സഭയ്‌ക്കെതിരെ ഉള്ള നീതി നിഷേധത്തിനെതിരെ പ്രതിഷേധ പ്രമേയങ്ങളും യോഗങ്ങളും ശക്തമാക്കി കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കെതിരെ ഈ പ്രമേയങ്ങളും പ്രതിഷേധങ്ങളും നടത്തുന്നുവോ അവരെ ചുവന്ന പരവതാനി വിരിച്ച് വിളിച്ചു വരുത്തി പഞ്ചനക്ഷത്ര ഹോട്ടലില്‍ സല്‍ക്കരിക്കുകയും നിശാപാര്‍ട്ടി നടത്തുകയും ചെയ്യുന്ന തിരുവനന്തപുരം മെത്രാന്റെ ബാവായെ ഒറ്റപ്പെടുത്തി സഭയെ ഒറ്റികൊടുക്കുന്ന ഹീന നടപടിക്കെതിരെ സഭയില്‍ പ്രതിഷേധം കത്തുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സഭയെ സ്‌നേഹിക്കുന്നവരാരും ഈ പാര്‍ട്ടിയില്‍ സംബന്ധിക്കരുതെന്നും ടി നിശാപാര്‍ട്ടി ബഹിഷ്‌കരിക്കണമെന്നും സഭയെ സ്‌നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നു. വാട്‌സാപ്പിലും, സോഷ്യല്‍ മീഡിയയിലും പ്രതിഷേധ മെസ്സേജുകള്‍ പരക്കുകയാണ്.
ഈ നിശാപാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍ തിരു. മെത്രാന്റെ വലം കൈയായി പ്രവര്‍ത്തിക്കുന്നത് തന്നെ ബാംഗ്ലൂര്‍ വ്യവസായിയെ തട്ടികൊണ്ടു പോയ കേസില്‍ പ്രതിയായി അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കിടന്ന സഭാ മാനേജിംഗ് കമ്മറ്റി മെമ്പറും ആയ വ്യക്തിയാണ്. സഭ കമ്മിറ്റി അംഗമായ ബാബു പറയിലിനു ഇടതു പക്ഷ നേതാക്കളുമായുള്ള ബന്ധമാണ് ഈയൊരു പ്രോഗ്രാമിന് കാരണമെന്നും സഭാ വിശ്വാസികള്‍.
പിറവം പള്ളിത്തര്‍ക്കത്തിലുള്‍പ്പടെ സുപ്രീംകോടതിയുടെ അന്തിമവിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാത്ത സംസ്ഥാനസര്‍ക്കാരിനെതിരെ സഭയില്‍ പ്രതിഷേധം ഉയരുമ്പോഴാണ് തിരുവനന്തപുരം മെത്രാന്റെ ഇടതു സ്‌നേഹം .സെന്റ് തോമസ് ഫെല്ലോഷിപ്പ് എന്ന സഭാ സംഘടനയുടെ പേരിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുപ്പെടെയുള്ളവര്‍ക്ക് മെത്രാന്‍ വിരുന്നൊരുക്കുന്നത്.ജനുവരി 10 വ്യാഴാഴ്ച ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
പളളിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാറിനെതിരെ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങവേയാണ് സഭയ്ക്കുള്ളില്‍ നിന്ന് തന്നെ ഭിന്നതയുടെ ശബ്ദം ഉയരുന്നത്.കോടതി വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടുമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പള്ളികളില്‍ പ്രമേയവും അവതരിപ്പിച്ചിരുന്നു .
സര്‍ക്കാറിന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തുടര്‍ച്ചയായി നീതി നിഷേധിക്കുന്നു. നടപ്പാക്കാനാകുന്നില്ലെങ്കില്‍ അത് തുറന്ന് പറയണമെന്നായിരുന്നു സര്‍ക്കാരിന്റെ നീതിനിഷേധത്തില്‍ കാത്തോലിക്ക ബാവയുടെ പ്രതികരണം.
കാത്തോലിക്ക ബാവയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധയോഗങ്ങളും സമ്മര്‍ദ്ദ ശ്രമങ്ങളും ശക്തമാക്കാനൊരുങ്ങവേയാണ് കാത്തോലിക്ക ബാവയുടെ പ്രമേയത്തെ കാറ്റില്‍ പറത്തി തിരുവനന്തപുരം മെത്രാന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറീസ് ഭരണകക്ഷി നേതാക്കള്‍ക്ക് വേണ്ടിയുള്ള ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത് . കാത്തോലിക്ക ബാവയുടെതീരുമാനങ്ങളെ മാനിക്കാതെയുള്ള മെത്രാന്റെ ഇടതു സ്‌നേഹം സഭാവിശ്വാസികള്‍ക്കിടയിലും അവമതിപ്പിന് ഇടയാക്കിയിട്ടുണ്ടെന്ന് വിശ്വാസികളില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നു. കാത്തോലിക്ക ബാവയെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് പരുപാടിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണമെന്നും ഒരു വിഭാഗം വിശ്വാസികള്‍ ആരോപിക്കുന്നു .
എന്നാല്‍ പന്ത്രണ്ടു വര്‍ഷമായി സെന്റ് തോമസ് ഫെല്ലോഷിപ്പ് നടത്തിവരുന്ന പരിപാടിയാണ് ഇതെന്നും. ലാറ്റിന്‍ കാത്തലിക് സഭാ അധ്യക്ഷന്‍ സുസെപാക്യം തിരുമേനിയും ,മലങ്കര സഭാ മേലധ്യക്ഷന്‍ ക്ലിമ്മീസ് തിരുമേനിയും ഉള്‍പ്പെടെ എല്ലാ സഭാ മേലധ്യക്ഷന്മാരും, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പരുപാടിയില്‍ പങ്കെടുക്കുമെന്നാണ് തിരുവനന്തപുരം ഓര്‍ത്തഡോസ് മെത്രാന്റെ അരമനയില്‍ നിന്നുള്ള വിശദീകരണം. കൂടാതെ നിരവധി സ്വാമിമാരും പാളയം ഇമാമുമടക്കം പ്രമുഖരായ പലരും പ്രോഗ്രാമില്‍ പങ്കെടുക്കുന്നുണ്ടെന്നും അരമനയില്‍ നിന്ന് അറിയിച്ചു. ഇത്തവണത്തെ ഫെല്ലോഷിപ് വിവാദങ്ങള്‍ കൊണ്ട് കൊഴുക്കും.
https://www.facebook.com/Malayalivartha






















