എന്തായാലും ലക്ഷ്യത്തിൽ നിന്നും പിന്നോട്ടില്ല; അയ്യനെ കണ്ടിരിക്കും; ശബരിമല ദര്‍ശനത്തിന് ശ്രമിച്ച ശേഷം വ്യാപകമായി ഉണ്ടായ സംഘപരിവാര്‍ ആക്രമണത്തിൽ പതറില്ല... രണ്ടും കൽപ്പിച്ച് അമ്മിണി

മനീതീ,നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്നീ സംഘടനകളുമായി ചേര്‍ന്ന് ശബരിമല പ്രവേശനം നടത്താന്‍ പദ്ധതിയുണ്ടെന്നും ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ രൂപീകരിച്ച വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ദര്‍ശനത്തിനെത്താനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും അമ്മിണി . തനിക്ക് ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കാമെന്ന് കോട്ടയം എസ്പി ഉറപ്പ് നല്‍കിയെന്നും അമ്മിണി വ്യക്തമാക്കി.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന് ശേഷം വ്യാപകമായി സംഘപരിവാര്‍ ബിജെപി അക്രമങ്ങൾ നേരിടുന്നുവെന്ന് ആദിവാസി വനിത പ്രസ്ഥാനം നേതാവ് അമ്മിണി. തന്നെ ഭീഷണിപ്പെടുത്തിയവരുടെ പേരുകള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ലെയെന്ന് അമ്മിണി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















