Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയെ ടുറിസം ഡെസ്റ്റിനേഷനാക്കാനുള്ള തല്പരകക്ഷികളുടെയും, ടുറിസം ലോബിയുടെയും ഇടപെടലുകളുടെ തനിനിറം പുറത്ത്... വിശ്വാസികളല്ലാത്ത വിദേശ ടുറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ശബരിമല ട്രെക്കിങ്ങ് എന്ന പേരില്‍ ടുറിസം കമ്പനികള്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ മെനയുന്നു

08 JANUARY 2019 03:23 PM IST
മലയാളി വാര്‍ത്ത

ശബരിമലയെ ടുറിസം ഡെസ്റ്റിനേഷനാക്കാനുള്ള തല്പരകക്ഷികളുടെയും, ടുറിസം ലോബിയുടെയും ഇടപെടലുകളുടെ തനിനിറം പുറത്ത്. 

വിശ്വാസികളല്ലാത്ത വിദേശ ടുറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ശബരിമല ട്രെക്കിങ്ങ് എന്ന പേരില്‍ ടുറിസം കമ്പനികള്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ മെനയുകയാണ്. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇനി ടുറിസ്റ്റുകള്‍ ശബരിമലയിലേക്കൊഴുകുമെന്നും ഇവര്‍ കണക്കു കൂട്ടുന്നു.
ശബരിമലയെ ടൂറിസ്‌റ് കേന്ദ്രമാക്കാനുള്ള നീക്കങ്ങളെകുറിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിശദമായ റിപ്പോര്‍ട്ടുകളാണ് പുറത്തു വിട്ടിരിക്കുന്നത്

ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ ശക്തമാണ്. വിദേശികള്‍ക്ക് ദര്‍ശനത്തിനായി മല കയറാമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചു കൊണ്ട് എത്തുന്ന ഭക്തര്‍ക്ക് സ്വദേശി എന്നോ വിദേശി എന്നോ ഉള്ള ഭേദം കണക്കാക്കില്ലെന്നും അവര്‍ക്ക് യാതൊരു തരത്തിലുള്ള വിലക്കുകളും ഇല്ലെന്നുമായിരുന്നു ടൂറിസംദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത് .ഇരുമുടിക്കെട്ടും വൃതാനുഷ്ടാനത്തോടും കൂടി എത്തുന്ന ഏവര്‍ക്കും പതിനെട്ടാം പടി കയറി ദര്‍ശനം നടത്താമെന്നും അങ്ങനെ അല്ലാതെ എത്തുന്നവര്‍ക്ക് സാധാരണപോലെ ദര്‍ശനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

അമ്പതു വയസ്സില്‍ താഴെയുള്ള രണ്ടു വനിതകള്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. അപ്പോഴാണ് രണ്ടു സ്വീഡിഷ് വനിതകള്‍ മലകയറണമെന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ ശനിയാഴ്ച്ച നിലയ്ക്കലില്‍ എത്തിയത് .എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇപ്പോള്‍ മലകയറാനാവില്ലെന്നു പറഞ്ഞു അവരെ മടക്കി അയയ്ക്കുക ആയിരുന്നു.

ട്രെക്കിംഗ് ഇഷ്ടപ്പെടുന്ന വിദേശികളെ ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മലകയറാനായി ശബരിമലയില്‍ എത്തിയ്ക്കുന്നുണ്ടെന്ന് ഒരു വിഭാഗം വിശ്വാസികള്‍ അഭി പ്രായപ്പെട്ടു .ശ്രീലങ്ക,മലേഷ്യ തുടങ്ങിയ ഇടങ്ങളിലെ തമിഴ് വംശജര്‍ അയ്യപ്പനെ കുറിച്ചും ശബരിമല ക്ഷേത്രത്തിന്റെ പാരമ്പര്യത്തെ കുറിച്ചും അറിവുള്ളവരാണ്. എന്നാല്‍ യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് ശബരിമലയെ കുറിച്ചോ ഇവിടത്തെ ആചാരാനുഷ്ടാനങ്ങളെ കുറിച്ചോ യാതൊരു ധാരണയും ഇല്ല. ടൂര്‍ ഓപ്പറേറ്റര്‍മാരാണ് മലകയറ്റത്തിന് (ട്രെക്കിംഗ്) ഉള്ള അവരുടെ താല്പര്യത്തെ മുതലെടുത്ത് ശബരിമലയെത്തിക്കാന്‍ ശ്രമിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ നിന്നും വിനോദസഞ്ചാരകേന്ദ്രം എന്ന സ്ഥിതിയിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ശബരിമല എയര്‍പോര്‍ട്ട് നിര്‍മ്മാണ ശ്രമവും മറ്റും. ഒരു ടുറിസ്‌റ് കേന്ദ്രമാകുന്നതോടെ ആ പ്രദേശം വലിയ തോതില്‍ വികസിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു. റോപ്പ് വേ ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കിയാല്‍ മലകയറ്റവും എളുപ്പമാകും.

നിലക്കല്‍ പ്രദേശങ്ങളില്‍ ടുറിസം ലോബി വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തു നക്ഷത്ര ഹോട്ടലുകളും വിദേശികള്‍ക്കുള്ള വിനോദപരിപാടികളും ഇവരുടെ ലക്ഷ്യമാണ്.

ഇതിനു മുന്‍പ് യൂറോപ്പില്‍ നിന്നും വന്നിട്ടുള്ളവര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അത് അവരില്‍ നിന്നും , ഭക്തരാണ് തങ്ങള്‍ എന്ന് എഴുതി വാങ്ങിയതിന് ശേഷമായിരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ശബരിമല എയര്‍പോര്‍ട്ട പ്രോജക്ടിന് അദ്ദേഹം എതിരല്ലെന്നും , എന്നാല്‍ ശബരിമലയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാനായി എയര്‍പോര്‍ട്ടിനെ ഉപയോഗിയ്ക്കുന്നതിന് പകരം ഒരു അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ ശബരിമലയെ വികസിപ്പിയ്ക്കുന്നതിന് ഉപയോഗിയ്ക്കണമെന്നുമാണ് തന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു.

സ്പിരിച്വല്‍ ടൂറിസത്തിന് ( ഭക്തിയുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം) രാജ്യത്ത് വലിയ സാധ്യതകള്‍ തെളിയുകയാണെന്നാണ് ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം. രാജ്യത്തെ പേരുകേട്ട ആത്മീയ കേന്ദ്രങ്ങളെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പശ്ചാത്തല സൗകര്യ വികസനം നടത്തി വരികയാണ് . കുംഭമേളയോ , ജെറുസലേം, മക്ക, മദീന എന്നിവിടങ്ങളെപോലെയോ ശബരിമലയ്ക്ക് ഒരു പ്രാമുഖ്യം ഇത് വരെ ലഭിച്ചിട്ടില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍ ലോകോത്തര സൗകര്യങ്ങള്‍ ശബരിമലയില്‍ ഒരുക്കിയതിനു ശേഷം പ്രാദേശികമായ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് വേണ്ടത്ര പ്രചാരണം നല്‍കിയാല്‍ രാജ്യത്ത് ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിയ്ക്കുന്ന സ്പിരിച്വല്‍ ടൂറിസത്തിന് നല്ല വേരോട്ടം ഉണ്ടാകുകയും ഒരു 50 % വര്‍ധന ശബരിമലയിലെ ഭക്തരുടെ എണ്ണത്തില്‍ ഉണ്ടാകുമെന്നുമാണ് കരുതുന്നത് .

ഗുരുവായൂര്‍ , ശ്രീ പദ്മനാഭ ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ധന ടൂറിസം ഡിപ്പാര്‍ട്ടമെന്റ് കണക്കാക്കുന്നത് പരിസരങ്ങളിലുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും മുറിയെടുക്കുന്നവരുടെ എണ്ണത്തില്‍ വരുന്ന വ്യത്യാസം കണക്കാക്കിയാണ് . എന്നാല്‍ ടൂറിസം ഡിപ്പാര്‍ട്ടമെന്റിന്റെ വാര്‍ഷിക കണക്കെടുപ്പില്‍ ശബരിമലയെ ഇത് വരെ ഉള്‍ക്കൊള്ളിച്ചിട്ടേയില്ല .അതുകൊണ്ട് ശബരിമലയെ ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിയ്ക്കാനുള്ള യാതൊരു ഉദ്ദേശ്യവും ഇപ്പോള്‍ ടൂറിസം വകുപ്പിനില്ല എന്ന് സീനിയര്‍ ടൂറിസം ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ശബരിമല പ്രക്ഷോഭങ്ങള്‍ രാജ്യത്തിന് മുന്‍പില്‍ കേരളത്തിന്റെ പ്രതിച്ഛായയ്ക്ക് ദോഷം വരുത്തുന്നുണ്ടെന്നും യൂ കെ പോലുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിയ്ക്കണമെന്നുള്ള നിര്‍ദേശങ്ങള്‍ യാത്രയ്ക്ക് മുന്‍പ് അവര്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ ശ്രദ്ധിയ്ക്കണമെന്നും , ശബരിമലയെ സ്പിരിച്വല്‍ ടൂറിസവുമായി ബന്ധപ്പെടുത്താന്‍ ശ്രമിയ്ക്കുകയാണെങ്കില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്നും കേരളത്തിലെ കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ എം നജീബ് പറഞ്ഞു. ശബരിമല വരും നാളുകളില്‍ മികച്ച ഒരു ടുറിസം കേന്ദ്രമായി മാറും എന്ന പ്രതീക്ഷയിലാണ് ആ മേഖലയിലുള്ളവര്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (7 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (19 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (29 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (49 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends