Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബിന്ദുവിനും കനക ദുർഗയ്ക്കും രഹസ്യ അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി; വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്നും കോടതി... ശബരിമല വിഷയത്തില്‍ രൂക്ഷമായ പരാമര്‍ശങ്ങൾ ഉന്നയിച്ച്കേരള ഹൈക്കോടതി

08 JANUARY 2019 01:49 PM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. സര്‍ക്കാരിന് അജണ്ടയുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ അജണ്ടയുള്ളവരെ തിരിച്ചറിയണം.വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്നും കോടതി ചോദിച്ചു. ശബരിമല വിഷയത്തില്‍ രൂക്ഷമായ പരാമര്‍ശങ്ങൾ ഉന്നയിച്ച്കേരള ഹൈക്കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഇവര്‍ വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം രേഖമൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

എല്ലാ വിവരങ്ങളും പേപ്പറില്‍ കാണണമെന്നായിരുന്നു എജിയോടുള്ള ഹൈക്കാടതിയുടെ വാക്കാലുള്ള പരാമര്‍ശം. ആരുടെ എങ്കിലും നിര്‍ബന്ധപ്രകാരമാണോ യുവതികള്‍ മല കയറിയത്. എല്ലാം നന്നായി പോകുന്പോള്‍ ആരാണ് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.? സർക്കാർനു അജണ്ട ഉണ്ടെന്ന് പറയുന്നില്ല, പക്ഷെ അജണ്ട ഉള്ളവരെ തിരിച്ചറിയാൻ സാധിക്കണം. അതിന് സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ പുറത്തു നിന്നുള്ള ഏജന്‍സിയെ കൊണ്ടു വരുമെന്ന മുന്നറിയിപ്പും ഇന്ന് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായി. ശബരിമല വിശ്വാസികള്‍ക്കുള്ള സ്ഥലമാണെന്നും ഹൈക്കോടതി വാദത്തിനിടെ ഓര്‍മപ്പെടുത്തി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സെപ്ഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്പോള്‍ ആണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്.

റിപ്പോർട്ടിന് മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ചോദിച്ചു. സ്വകാര്യവാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തിലും ഹൈക്കോടതി ഇന്ന് സര്‍ക്കാരില്‍ നിന്നും വാക്കാല്‍ വിശദീകരണം തേടി. മനിതി സംഘത്തിന്‍റെ വാഹനം പന്പയിലേക്ക് കടത്തി വിട്ട സംഭവമാണ് ഹൈക്കോടതി പരാമര്‍ശിച്ചത്. നിലയ്ക്കല്‍ തൊട്ടു പന്പ വരെ സര്‍ക്കാര്‍ വാഹനങ്ങള്‍ അല്ലാതെ മറ്റുള്ള വാഹനങ്ങള്‍ കടത്തി വിടരുത് എന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കേ എങ്ങനെയാണ് സ്വകാര്യ വാഹനം കടത്തി വിട്ടതെന്നും കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാരിനും പൊലീസിനും എങ്ങനെ സാധിക്കുമെന്നും ചോദിച്ച കോടതി ഇത് കോടതീയലക്ഷ്യമാകുമെന്നും നിരീക്ഷിച്ചു. യുവതികള്‍ ശബരിമലയിലെത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ? ശബരിമല വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും കോടതി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends