Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വര്‍ഗീയവാദികള്‍ കൊലചെയ്ത അഭിമന്യുവിന്റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീടിന്റെ താക്കോല്‍ 14ന് മുഖ്യമന്ത്രി കൈമാറും

08 JANUARY 2019 08:26 PM IST
മലയാളി വാര്‍ത്ത

വര്‍ഗീയവാദികള്‍ കൊലചെയ്ത എസ്.എഫ്.ഐ നേതാവും എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിന്റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീടിന്റെ താക്കോല്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും മുഖ്യമന്ത്രി നല്‍കും. നാല്‍പ്പത്‌ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്ഥലം വാങ്ങി വീട് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ താമസിക്കുന്ന വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്.

എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിന് എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ- ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഐ എം ഏറ്റെടുക്കുമെന്ന് അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് കൊട്ടാക്കാമ്പൂരില്‍ വാങ്ങിയ പത്തര സെന്റിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മിച്ചിരിക്കുന്നത്.

വീട് കൈമാറുമ്പോഴും കേസില്‍ ഇതുവരെ പ്രതികളെ മുഴുവനും പിടികൂടാന്‍ പൊലീസിനായില്ല. അതില്‍ കുടുംബത്തിന് അതൃപ്തിയുണ്ട്. മന്ത്രി എം എം മണി, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍, കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എസ് രാജേന്ദ്രന്‍ എംഎല്‍എ, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ്, പ്രസിഡന്റ് വി എ വിനീഷ് എന്നിവര്‍ പങ്കെടുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (10 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (30 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (48 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends