Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിൽ യുവതികൾ വരുന്നത് നവോത്ഥാനമെങ്കിൽ വാവരുപള്ളിയിൽ അവരെ തടയുന്നതെന്തിന്

08 JANUARY 2019 04:38 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ യുവതികൾ വരുന്നത് നവോത്ഥാനമെന്നു വാദിച്ച സർക്കാർ വാവര് പള്ളിയിലേക്ക് യുവതികൾ വരുന്നതിനെ തടയുന്നു.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് എരുമേലി വാവര് പള്ളിയിൽ പ്രവേശിക്കാനായി വന്ന മൂന്ന് ഹിന്ദു മക്കൾ കക്ഷി വനിതാ പ്രവർത്തകരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വെച്ച് തന്നെ കേരളത്തിൽ നിന്നുള്ള ഇന്റലിജന്റ്‌സ് നിർദ്ദേശ പ്രകാരം തമിഴ്‌നാട് പൊലീസ് കരുതൽ തടങ്കലിൽ എടുക്കുകയായിരുന്നു ഇവർ കേരളത്തിൽ പ്രവേശിച്ചയാൾ കലാപം ഉണ്ടാകും എന്ന് പറഞ്ഞായിരുന്നു നടപടി .

തമിഴ്നാട്ടിലെ ഹിന്ദു മക്കൾ കക്ഷിയുടെ പ്രവർത്തകരായ തിരുപ്പൂർ സ്വദേശികളായ സുശീലാദേവി, രേവതി, തിരുനെൽവേലി സ്വദേശി ഗാന്ധിമതി എന്നിവരാണ് കസ്റ്റഡിയിലായത്. സംഘത്തിലുണ്ടായിരുന്ന പത്തുപേരെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നിന്നായി തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിൽ പോയാണ് അറസ്റ്റ് ചെയ്തത് തീവ്രഹിന്ദുത്വ നിലപാടുളള സംഘനയാണ് തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി
ഹിന്ദു മക്കൾ കക്ഷി തമിഴ്‌നാട്ടിലും കേരളത്തിലും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും എന്നാണു അറിയാൻ കഴിഞ്ഞത്. എന്ത് വന്നാലും വാവരുപള്ളിയിൽ യുവതികളെ കയറ്റുമെന്നുറപ്പിച്ചാണ് ഹിന്ദു മക്കൾ കക്ഷി. കൂടുതൽ യുവതികൾ വാവരുപള്ളിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് വാളയാർ, വേലന്താവളം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ആനക്കട്ടി എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. എരുമേലി വാവരു പള്ളിക്ക് സമീപവും സുരക്ഷ ശക്തമാക്കിയിരുന്നു. അതിർത്തി ചെക്‌പോസ്റ്റുകളിൽ പൊലീസ് രാവിലെമുതൽ പരിശോധന തുടങ്ങിയിരുന്നു. നിയമപരമായി തടയാൻ പറ്റില്ലെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്താണ് പൊലീസ് ജാഗ്രതയോടെ നീങ്ങുന്നത്.
എന്നാൽ പോലീസിന്റെ ഈ മനടപടിയെ ഭക്തർ എതിർക്കുന്നു. എരുമേലി മസ്ജിദ് സന്ദര്‍ശിക്കുന്നതിനു സ്ത്രീകള്‍ അടക്കം ആര്‍ക്കും നിലവിൽ പള്ളിയുടെ ഭാഗത്തു നിന്ന് വിലക്കില്ല എന്ന് ജമാഅത്ത് പ്രസിഡന്റ് പിഎച്ച് ഷാജഹാന്‍ വ്യക്തമാക്കുന്നു . പള്ളിക്കുള്ളിലെ പ്രാര്‍ത്ഥനകള്‍ക്ക് തടസ്സമില്ലാതെ ശരീരശുദ്ധിയോടെ സന്ദര്‍ശനം നടത്താന്‍ അനുമതിയുള്ളതാണെന്നും ജമാഅത്ത് വ്യക്തമാക്കി.
അതെ സമയം അടുത്ത ദിവസങ്ങളിലും കൂടുതല്‍ വനിതാ ആക്ടിവിസ്റ്റുകള്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.യുവതികള്‍ പള്ളിയിലെത്തിയാല്‍ അത് സാമൂഹികപ്രശ്‌നമുണ്ടാക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുര്‍ന്നാണ് അതിര്‍ത്തിയില്‍ അവരെ തടയാന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയത്. തിരച്ചിലിനായി തമിഴ്‌നാട് പോലീസും അതിര്‍ത്തിയിലെത്തിയിരുന്നു
സ്ത്രീകള്‍ പള്ളിയില്‍ കയറാന്‍ വന്നെന്നും ചിലരെ പള്ളിയില്‍നിന്നു കസ്റ്റഡിയില്‍ എടുത്തെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് മതമൈത്രി തകര്‍ത്തു ലഹള സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ജമാഅത്ത് ഭാരവാഹികള്‍ ആരോപിക്കുന്നു. സംഭവം സംബന്ധിച്ചു ഡിജിപി ഉള്‍പ്പടെ ഉന്നത് കേന്ദ്രങ്ങള്‍ക്കു പരാതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (6 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (18 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (28 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (48 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends