സാധാരണക്കാരുടെ ഉപജീവനമാര്‍ഗം തടസപ്പെടുത്തുന്ന ഹര്‍ത്താല്‍ ഉപേക്ഷിക്കണം; പൊതുജനങ്ങള്‍ ഹര്‍ത്താലിനെതിരെ ഒരുമിക്കണമെന്ന് നടൻ ജഗദീഷ്

കാലം മാറിയതനുസരിച്ച് സമരമുറകളും മാറേണ്ടതുണ്ടെന്നും, ഹർത്താൽ ജനദ്രോഹ സമരമുറയാണെന്നും നടന്‍ ജഗദീഷ്. ഏത് രാഷ്ട്രീയപാര്‍ട്ടി നടത്തിയാലും ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരത്തോട് യോജിക്കാനാകില്ല. സാധാരണക്കാരുടെ ഉപജീവനമാര്‍ഗം തടസപ്പെടുത്തുന്ന ഹര്‍ത്താല്‍ ഉപേക്ഷിക്കുക തന്നെ വേണം.
പൊതുജനങ്ങള്‍ ഹര്‍ത്താലിനെതിരെ ഒരുമിക്കണമെന്ന് ജഗദീഷ് അഭ്യര്‍ഥിച്ചു. കെകെടിഎം ഗവ. കോളജ് അലുമിനി പൂര്‍വ വിദ്യാര്‍ഥി സംഗമം കലാവിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha






















