Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കൊലമാസായി' പണിമുടക്ക്, കടകള്‍ നിര്‍ബന്ധിപ്പിച്ച് അടയ്ക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ട് ആദ്യം അത് നടപ്പാക്കി

08 JANUARY 2019 07:25 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുകളെയും അതിന്റെ മറവില്‍ നടന്ന അക്രമങ്ങളെയും വിമര്‍ശിച്ച ഇടത് വലത് മുന്നണികളുടെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന പണിമുടക്കിന്റെ ആദ്യദിനം തന്നെ ജനജീവിതം സ്തംഭിപ്പിച്ചു. കടകള്‍ നിര്‍ബന്ധിപ്പിച്ച് അടയ്ക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ട് ആദ്യം അത് നടപ്പാക്കി. എതിര്‍പ്പുകളെ അവഗണിച്ച് പലയിടങ്ങളിലും വ്യാപാരികള്‍ കടകള്‍ തുറക്കുകയും പൊലീസ് സംരക്ഷണം നല്‍കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ശബരിമല വാഹനങ്ങളും ടൂറിസം മേഖലയേയും ഒഴിവാക്കി എന്നത് ആശ്വാസമായി.

നിലയ്ക്കല്‍, എരുമേലി, പമ്പ, കോട്ടയം എന്നിവിടങ്ങളില്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നടത്തിയത്. സി.ഐ.ടി.യു, ഐ.എന്‍.ടി.സി യൂണിയനുകള്‍ പണിമുടക്കിന് നേതൃത്വം നല്‍കുന്നതിനാല്‍ പല ഡിപ്പോകളിലും ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ പ്രധാന ഡിപ്പോകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പണിമുടക്കിന് പിന്തുണ അറിയിച്ചതിനാല്‍ സ്വകാര്യബസുകള്‍ എങ്ങും സര്‍വ്വീസ് നടത്തുന്നില്ല. ഓട്ടോടാക്‌സി സര്‍വ്വീസുകളും നിശ്ചലമാണ്. ഓണ്‍ലൈന്‍ ടാക്‌സികളും നിരത്തിലിറങ്ങിയിട്ടില്ല.

ആദ്യദിവസം നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിച്ചെങ്കിലും രണ്ടാംദിവസം പ്രതിഷേധം തണുക്കാനാണ് സാധ്യത. കടകള്‍ക്ക് സംരക്ഷണം നല്‍കാമെന്ന പൊലീസിന്റെ ഉറപ്പും ബലമായി അടപ്പിക്കില്ലെന്ന സമരക്കാരുടെ ഉറപ്പും പാഴായതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചെറിയ രീതിയില്‍ സംഘര്‍ഷങ്ങളുണ്ടായി. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. എന്നാല്‍ കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചിയിലും വ്യാപാരികള്‍ കടകള്‍ തുറന്നു. ജില്ലാ ഭരണകൂടവും പൊലീസും സംരക്ഷണവും നല്‍കി.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പണിമുടക്ക് അനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. മറ്റ് പലയിടങ്ങളിലും സമാനമായ സംഭവം ഉണ്ടായി. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആര്‍.ടി.സി സാധാരണ ഹര്‍ത്താലിന് ചിലയിടങ്ങളിലും സര്‍വ്വീസ് നടത്തുമെങ്കിലും പണിമുടക്കിന് ജീവനക്കാര്‍ നേതൃത്വം നല്‍കുന്നതിനാല്‍ അതുണ്ടായില്ല. കര്‍ണാടക, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളും കേരളത്തില്‍ സര്‍വ്വീസ് നടത്തിയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (9 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (29 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (47 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends