Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളം പിടിക്കാൻ മോഡി അമിത്ഷാ കൂട്ട് കെട്ട് : ഒരുങ്ങുന്നത് പുത്തന്‍ തന്ത്രങ്ങള്‍

08 JANUARY 2019 06:04 PM IST
മലയാളി വാര്‍ത്ത

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിച്ച്ചെടുക്കണമെന്നാ വാശിയിലാണ് ബി ജെ പി .. 2014 ല്‍ നിന്ന് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ നിലവിലെ പല സീറ്റുകളും നഷ്ടപ്പെടുമെന്ന് ബിജെപിക്ക് കൃത്യമായി അറിയാം. ഈ സാഹചര്യത്തിൽ തമിഴ്‌നാടും കേരളവും പിടിച്ച്ചെടുക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമായിരിയ്ക്കും എന്ന കണക്കു കൂട്ടലിൽ മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു,

കേരളം പിടിക്കാനായി അമിത് ഷായില്‍ നിന്ന് 'ഓപ്പറേഷന്‍ കേരള' തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നത്.ഒപ്പം മോദിയും വേറെ പ്രഗത്ഭരും ഒപ്പം കൂടുമ്പോൾ സംഗതി കൊഴുക്കുമെന്നു തന്നെയുള്ള വിശ്വാസത്തിലാണ് ബി ജെ പി പാളയത്തിലുള്ളവർ. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് കഴിഞ്ഞത് . കഴിഞ്ഞ തവണ സീറ്റ് തൂത്തുവാരിയ സംസ്ഥാങ്ങൾ പലതും ഇത്തവണ നഷ്ടപ്പെടുമെന്ന് ബി ജെ പിക്കുറപ്പുണ്ട് . ആ സാഹചര്യത്തിൽ കേരളത്തിൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച് കൂടുതൽ സീറ്റ് നേടാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ , പാലക്കാട് മണ്ഡലങ്ങൾ പിടിച്ചെടുക്കാനായാൽ കേരളത്തിൽ അത് ബി ജെ പിയെ സംബന്ധിച്ച് വലിയ നേട്ടമാണ് . ഇയതിനായി ശക്തരായ പോരാളികളെ തന്നെ ഇറക്കാനാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത് . ന്യൂനപക്ഷമേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞാൽ അത് വോട്ടാക്കി മാറ്റാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണു പാർട്ടി സ്വപ്നം കാണുന്നത്. ഇതിനായി അമിത്ഷാ മാജിക് പരമാവധി പ്രയോജനപ്പെടുത്തണമെന്നും കണക്കു കൂട്ടുന്നു.

ശബരിമല വിഷയവും അയ്യപ്പജ്യോതി പോലുള്ള പരിപാടികളിലെ പങ്കാളിത്തവും ഹിന്ദു വോട്ടുകൾ ഇക്കുറി ബി ജെ പി ക്കു വീഴുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്. മണ്ഡലങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ രംഗത്തിറക്കി വളരെ വാശിയേറിയ പ്രചാരണമായിരിക്കും ഇക്കുറി ബി ജെ പിയുടേതെന്നു ഉറപ്പ് .

ഏതായാലും ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി അരയും തലയും മുറുക്കി ഒരുങ്ങി കഴിഞ്ഞു. സ്വാധീനമേഖലയായ തിരുവനന്തപുരത്ത് ഉള്‍പ്പെടെ മറ്റത് ജില്ലകളിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ ബിജെപിയില്‍ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

മിക്കവാറും പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയെ തന്നെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് ബിജെപിയുടെ തിരുമാനമത്രേ. . ശ്രീധരന്‍പിള്ളക്ക് വിവിധ സമുദായ നേതൃത്വവുമായിയ്ക്കുള്ള ബന്ധം വോട്ടായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ

ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന മറ്റൊരു ജില്ലാ കാസർക്കോടാണ്. കാസര്‍ഗോഡ് പികെ കൃഷ്ണദാസ് ആകും സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ദേവസ്വം പ്രസിഡന്‍റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, സെന്‍കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ശബരിമലയിലെ പ്രയാറിന്‍റെ നിലപാടുകളും പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്ന് പോരാടയിതുമെല്ലാം കണക്കിലെടുത്തു പ്രയാറിനെ പത്തനം തിട്ട നിർത്താനാണ് പരിപാടി എന്നറിയുന്നു.

ആറ്റിങ്ങലില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ആവും സ്ഥാനാര്‍ത്ഥിയാക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.അതേസമയം മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ എവിടെ മത്സരിപ്പിക്കുമെന്നത് സംബന്ധിച്ച് തിരുമാനം ആയിട്ടില്ല എന്നും അറിയുന്നു.

. തൃശ്ശൂരും പാലക്കാടും കേരളത്തില്‍ 11 സീറ്റുകള്‍ പിടിക്കാനുളള പദ്ധതികളാണ് അമിത് ഷാ തയ്യാറാക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ച തൃശൂരും പാലക്കാടും അതിനാല്‍ തന്നെ പ്രമുഖരാകും സ്ഥാനാര്‍ത്ഥികള്‍.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ തൃശ്ശൂരില്‍ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും തൃശ്സൂരില്‍ കെ സുരേന്ദ്രനാണ് മുന്‍ഗണന കല്‍പ്പിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജയിലില്‍ കിടന്നതും സമരത്തിന് നേതൃത്വം നല്‍കിയതുമെല്ലാം സുരേന്ദ്രന്‍റെ ഇമേജ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ശോഭാ സുരേന്ദ്രനും മറ്റ് ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (9 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (29 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (47 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends