Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയാക്കണമെന്ന ഡ്രൈവര്‍മാരുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യത.. നിരക്ക് വര്‍ദ്ധന ആര്‍ടിഎ പരിഗണനയില്‍

08 JANUARY 2019 03:51 PM IST
മലയാളി വാര്‍ത്ത

ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയാക്കണമെന്ന ഡ്രൈവര്‍മാരുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യത. നിരക്ക് വര്‍ധന റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) പരിഗണനയിലാണ്. നിലവില്‍ മിനിമം നിരക്ക് (1.9 കിലോമീറ്റര്‍) 25 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപ വീതവുമാണ് ഈടാക്കുന്നത്.
മിനിമം 30 രൂപയും ഓരോ കിലോമീറ്ററിന് 15 രൂപയുമാക്കണമെന്നാണ് ഓട്ടോ െ്രെഡവര്‍മാരുടെ യൂണിയനുകള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത്. 2013ന് ശേഷം നഗരത്തില്‍ ഓട്ടോ നിരക്ക് ഉയര്‍ത്തിയിട്ടില്ലെന്നും ദിവസച്ചെലവ്, അറ്റകുറ്റപ്പണിക്കുള്ള ചെലവ്, മറ്റുചെലവുകള്‍ എന്നിവ വന്‍തോതില്‍ കൂടിയിരിക്കുകയാണെന്നും ഓട്ടോ െ്രെഡവര്‍മാര്‍ പറഞ്ഞു. ഇന്ധനവിലയിലുണ്ടായ വര്‍ധന വന്‍തോതില്‍ ബാധിച്ചിട്ടുണ്ടെന്നും െ്രെഡവര്‍മാര്‍ പറഞ്ഞു.
നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുവേണ്ടി ഗതാഗതവകുപ്പ് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും. യാത്രക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സികളിലേക്ക് മാറുമെന്ന് ഭയന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഓട്ടോ െ്രെഡവര്‍മാര്‍ നിരക്കുവര്‍ധന ആവശ്യപ്പെടുന്നില്ലായിരുന്നു. അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കനുസരിച്ച് ഭൂരിഭാഗം ഓട്ടോ െ്രെഡവര്‍മാരും സര്‍വീസ് നടത്താറില്ലെന്നാണ് യാത്രക്കാരുടെ പരാതി. മിക്ക െ്രെഡവര്‍മാരും മിനിമം 50 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ വീതവുമാണ് ആവശ്യപ്പെടുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.
രാത്രിയാണെങ്കില്‍ ഇരട്ടി നിരക്കാണ് ഓട്ടോ െ്രെഡവര്‍മാര്‍ ഈടാക്കുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. അതിനിടെ 25,000 ഓട്ടോകള്‍ക്കുകൂടി അനുമതി നല്‍കാനൊരുങ്ങുകയാണ് ഗതാഗതവകുപ്പ്. കൂടുതല്‍ ഓട്ടോകള്‍ക്ക് സര്‍വീസ് അനുമതി നല്‍കാനുള്ള ഗതാഗതവകുപ്പിന്റെ തീരുമാനത്തെ ഒരു വിഭാഗം ഓട്ടോ െ്രെഡവര്‍മാര്‍ എതിര്‍ത്തു. ഇതിനെതിരേ ജനുവരി എട്ടിന് പണിമുടക്കാന്‍ ഓട്ടോറിക്ഷാ െ്രെഡവേഴ്‌സ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് അനുമതി നല്‍കിയാല്‍ ഈ മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് െ്രെഡവര്‍മാരുടെ യൂണിയന്‍ ആരോപിച്ചു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (9 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (21 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (31 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (51 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends