Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രി ദേവസ്വം ബോർഡിന്റെ ശമ്പളക്കാരനല്ല ,അഷ്ടമംഗല പ്രശ്നം വച്ച് അതിൽ ദേവ ഹിതം നോക്കിയാണ് തന്ത്രികളെ തെരഞ്ഞെടുക്കുന്നത്.

08 JANUARY 2019 05:48 PM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിക്ക് പിന്നാലെ താഴ്മൺ കുടുംബവും സർക്കാരിനും മന്ത്രിക്കുമെതിരെ രംഗത്തു വന്നിരിക്കുന്നു. ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമുണ്ടെന്നു താഴമൺ കുടുംബം പറഞ്ഞു.

അഷ്ടമംഗല പ്രശ്നം വച്ച് അതിൽ ദേവ ഹിതം നോക്കിയാണ് തന്ത്രികളെ തെരഞ്ഞെടുക്കുന്നത്. എന്ന് വച്ചാൽ തന്ത്രിയെ തെരഞ്ഞെടുക്കുന്നത് ഈശ്വരൻ ത ന്നെ . അങ്ങിനെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ ആ ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കും നടക്കുന്നത് ; മാത്രവുമല്ല,തന്ത്രി ദേവസ്വം ബോർഡിന്റെ ശമ്പളം പ റ്റുന്ന ജീവനക്കാരനല്ല ,തന്ത്രിക്ക് ദേവസ്വത്തിൽ നിന്ന് ലഭിക്കുന്നത് അലവൻസ് മാത്രമാണ്.

ജോലിയില്‍ ഗുരുതരമായ വീഴ്ച വന്നാല്‍ തന്ത്രിയെ മാറ്റുന്നതിനു മുന്‍പ് ദേവപ്രശ്നം വച്ച് ദേവന്റെ ഹിതം നോക്കുന്ന പതിവുണ്ട്. അതിനുശേഷം തന്ത്രിക്ക് ദക്ഷിണ കൊടുത്തശേഷമാണ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാം. അപ്പോഴും പുതിയ തന്ത്രിക്ക് ‘മൂലമന്ത്രം’ കൈമാരേണ്ടതും അധികാരം കൊടുക്കേണ്ടതും പഴയ തന്ത്രി തന്നെ. ഇതെല്ലാം ദൈവഹിതം നോക്കി മാത്രമേ ചെയ്യാറുള്ളൂ

ശബരിമല ക്ഷേത്രത്തില്‍ താന്ത്രിക അവകാശം താഴമണ്‍ കുടുംബത്തിനാണ്. നിലവിലെ തന്ത്രിയെ ഒഴിവാക്കിയാലും താഴമണ്‍ കുടുംബത്തില്‍നിന്നുള്ള ആളെ മാത്രമേ നിയമിക്കാന്‍ കഴിയൂ.പുറത്തു നിന്നുള്ള ഒരാൾക്ക് ശബരിമല താന്ത്രിയാകാൻ പറ്റില്ല.
‘‘തന്ത്രിയില്ലാത്ത സ്ഥലങ്ങളിൽ മാത്രമേ പുതിയ തന്ത്രിയെ നിയമിക്കാന്‍ ബോര്‍ഡിന് കഴിയൂ. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കേ മംഗളാദേവി ക്ഷേത്രത്തില്‍ തന്ത്രിയെ നിയമിച്ചിട്ടുണ്ട്. ശബരിമലയിലെ സാഹചര്യം വ്യത്യസ്തമാണ്. ശബരിമലയില്‍ താഴമണ്‍ കുടുംബത്തിനാണ് താന്ത്രിക ക്രിയകള്‍ ചെയ്യാനുള്ള അവകാശം.
നട അടയ്ക്കാന്‍ തന്ത്രിക്ക് ബോര്‍ഡിന്റെ അനുവാദം ആവശ്യമില്ല. ക്ഷേത്രത്തിലെ ആചാരങ്ങൾ, ക്രിയകൾ, പൂജാരീതികൾ എന്താണ് എന്നൊക്കെ അന്തിമമായി തീരുമാനിക്കേണ്ടത് തന്ത്രിയാണ്; അദ്ദേഹത്തിന്റെ വാക്കാണ്, തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമം. അതിൽ ഇടപെടാൻ ഒരാൾക്കും ഒരു അധികാരവുമില്ല

തന്ത്രിക്ക് നട അടച്ച് ശുദ്ധിക്രിയ നടത്താന്‍ കഴിയുന്ന സന്ദര്‍ഭങ്ങളെക്കുറിച്ച് ദേവസ്വം മാന്വലിന്റെ ഒന്നാം വോളിയത്തിലെ അഞ്ച്, ആറ് ഭാഗങ്ങളില്‍ പറയുന്നതിങ്ങനെയാണ്

ക്ഷേത്രത്തിനുള്ളിലോ തൊട്ടടുത്തോ മരണമോ ജനനമോ ഉണ്ടായാല്‍ നട അടയ്ക്കാം.
ഗ്രഹണം, ഒറ്റ കൊമ്പുള്ള മൃഗങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍, കാക്ക കഴുകന്‍ മൂങ്ങ തുടങ്ങിയ പക്ഷികള്‍ ക്ഷേത്രത്തിനുള്ളില്‍‌ പ്രവേശിച്ചാല്‍, ഭ്രാന്തന്‍മാരോ കള്ളന്‍മാരോ പ്രവേശിച്ചാല്‍, കൊടിമരം ഒടിഞ്ഞുവീണാല്‍, ക്ഷേത്രത്തില്‍ ഇടിമിന്നലേറ്റാല്‍, വിഗ്രഹത്തില്‍ തേനീച്ച കൂട് വച്ചാല്‍, വിഗ്രഹത്തിന് രൂപമാറ്റം വന്നാല്‍, മുളകോ മല്ലിയോ വിഗ്രഹത്തില്‍ പതിച്ചാല്‍, മൂത്രമോ രക്തമോ വീണാല്‍....എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ മേല്‍ശാന്തി തന്ത്രിയെ ഉടന്‍ വിവരമറിയിക്കണം. തന്ത്രിയോ തന്ത്രി ചുമതലപ്പെടുത്തുന്നവരോ ശുദ്ധിക്രിയകള്‍ നടത്തണം. സാമ്പത്തിക ചെലവുവരുന്ന ക്രിയകളാണെങ്കില്‍ മാത്രം ബോര്‍ഡിനെ രേഖാമൂലം അറിയിക്കണം..ഇതാണ് നിയമം

തോന്നിയപോലെ ആർക്കും എപ്പോൾ വേണമെങ്കിലും അലങ്കരിക്കാവുന്ന ഒന്നല്ല ക്ഷേത്രത്തിലെ തന്ത്രിയുടെ സ്ഥാനം.തന്ത്രി നടയടക്കിച്ചാൽ പകരം വേറെ തന്ത്രിയെ വെക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ക്ഷേത്രകാര്യങ്ങളിലെ അജ്ഞത മൂലം ഉണ്ടായതാണ് . പ്രതിഷ്ഠയുടെ കാവല്ക്കാരനും സംരക്ഷകനും തന്ത്രി ആണ് . മതപരമായ എല്ലാ കാര്യങ്ങളിലും അവസാനവാക്കും തന്ത്രിയുടേത് തന്നെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (9 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (29 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (47 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends