Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീം കോടതി വിധി വരുന്നതിനു മുൻപും സ്ത്രീകള്‍ വാവര് പള്ളിയിലേക്ക് വരാറുണ്ടായിരുന്നു. അവര്‍ പള്ളിയെ വലം വയ്ക്കുകയും ചെയുമായിരുന്നു. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാരി പി.എച്ച് ഷാജഹാന്‍ വ്യക്തമാക്കി

08 JANUARY 2019 05:37 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിവാദം വാവരുപള്ളിയിലേക്കും എത്തുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനാൽ എരുമേലി വാവര് പള്ളിയിലും സ്ത്രീകൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട് യുവതികൾ 

എത്തിയതിനെ തുടർന്ന് പള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഇല്ലെന്ന് മഹല്ല് കമ്മറ്റി വ്യക്തമാക്കി. സുപ്രീം കോടതി വിധി വരുന്നതിനു മുൻപും  സ്ത്രീകള്‍ വാവര് പള്ളിയിലേക്ക് വരാറുണ്ടായിരുന്നു. അവര്‍ പള്ളിയെ വലം വയ്ക്കുകയും ചെയുമായിരുന്നു. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാരി പി.എച്ച് ഷാജഹാന്‍ വ്യക്തമാക്കി. വിശ്വാസത്തിന് അനുസൃതമായ ആചാരങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും മഹല്ല് കമ്മിറ്റി അറിയിച്ചു.

ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് വിധി പുറപ്പെടുവിച്ചത്. വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികൾ പ്രതിഷേധുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വാവര് പള്ളിയിൽ സ്ത്രീകളെ കയറ്റുമോ എന്ന മറുചോദ്യവുമായാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്

എന്നാൽ വാവരുപള്ളിയിൽ എത്തുമെന്ന് പറഞ്ഞ യുവതികളെ പാലക്കാട് വെച്ച് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഭക്തരുടെ പ്രതിഷേധം കണക്കുന്നത് .. ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കാന്‍ പരിശ്രമിക്കുന്നവര്‍ തന്നെ സ്ത്രീകളെ തടയുന്നു. ഹൈന്ദവ വികാരങ്ങളെ വൃണപ്പെടുത്തിയ പിണറായി സര്‍ക്കാര്‍ മത വികാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നായിരുന്നു പ്രധാന ആരോപണം. പ്രത്യേകിച്ചും വാവരുപള്ളിയിൽ സ്ത്രീകൾക്ക് വിലക്കില്ലെന്നിരിക്കെ ഇങ്ങനെയൊരു പോലീസ് നടപടി അനാവശ്യമെന്നാണ് ഭക്തരും പറയുന്നത്.

അതിനിടെ എരുമേലി വാവരുപള്ളിയില്‍ നിന്ന് സ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് മത സൗഹാർദ്ദം തകർക്കുമെന്നും അനാവശ്യ പ്രചാരങ്ങൾ ഒഴിവാക്കണമെന്നും ജമാഅത്ത് പ്രസിഡന്റ് പിഎച്ച് ഷാജഹാന്‍ അഭ്യർത്ഥിച്ചു.

നേര്‍ച്ചക്കാഴ്ച അര്‍പ്പിച്ചു പോകുന്നതിനു ഒരിക്കലും ഒരു തടസവും ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. ദര്‍ശനം അര്‍പ്പിച്ചു പോകുന്നതിന് ഒരു തടസ്സവുമില്ലെന്നും ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു.

അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ സ്മരണികയായി നിലകൊള്ളുന്ന പുണ്യ സ്ഥലമാണ് എരുമേലി. എരുമേലി പേട്ട ധര്‍മശാസ്ത്രാ ക്ഷേത്രത്തിന് അഭിമുഖമായാണ് നൈനാര്‍ പള്ളി അഥവാ വാവരുപള്ളി. അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ വാവരു സ്വാമിയെ വണങ്ങണമെന്നാണ് ആചാരം

എരുമേലി പേട്ട ധര്‍മ ശാസ്താക്ഷേത്രത്തില്‍നിന്ന് പേട്ടതുള്ളല്‍ ആരംഭിക്കുന്ന ഭക്തര്‍ വാവരുപള്ളി വലംവച്ച്‌ വാവര്‍ക്ക് നാളികേരമുടച്ച്‌ പ്രസാദവും വാങ്ങി ധര്‍മ ശാസ്താക്ഷേത്രത്തിലേക്ക് നീങ്ങുന്നു. പള്ളിയില്‍ കയറുന്നതുപോലെ തന്നെ പുറംതിരിയാതെ പിന്നോട്ടാണ് പുറത്തേക്ക് ഇറങ്ങുന്നതും.

മതസൗഹാര്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി നില നിൽക്കുന്ന ഈ ആചാരം തുടർന്നും പാലിക്കുമെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (10 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (30 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (48 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends