വര്‍ഗീയ ധ്രുവീകരണത്തോടൊപ്പം ജാതി വികാരം കൂടി ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാർ തീരുമാനം തട്ടിപ്പാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി

കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സി.പി.എം മോദി സര്‍ക്കാരിന്റെ ഇതേ രീതിയിലുളള സംവരണത്തിനെതിരെ രംഗത്തെത്തി. മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി ആരോപിച്ചു.
ബില്ലിലെ വ്യവസ്ഥകളില്‍ നിറയെ വൈരുധ്യങ്ങളാണ് .യഥാര്‍ഥത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലല്ല ബില്‍. വര്‍ഗീയ ധ്രുവീകരണത്തോടൊപ്പം ജാതി വികാരം കൂടി ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന വിധത്തിലാണ് ബില്‍ കൊണ്ടുവന്നത്. അതേ സമയം മുന്നോക്ക വിഭാഗങ്ങളിലെ യഥാര്‍ഥ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിനോട് സി പിഎം യോജിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്നതിന് മുന്പ് വിശദമായ ചര്‍ച്ച വേണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നീക്കം തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും പി.ബി കുറ്റപ്പെടുത്തി. സംവരണത്തിന്റെ വരുമാന പരിധി എട്ട് ലക്ഷമാക്കിയത് തീരുമാനത്തിന്റെ അന്തസത്ത അട്ടിമറിക്കും. സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായാണ് സിപിഎം സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും അത് തന്നെയായിരുന്നു. എന്നാല്‍ നിലവിലുള്ള സംവരണത്തെ തൊട്ട് കളിക്കാന്‍ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.
50 ശതമാനം വരെ സംവരണമാകാം എന്നതാണ് ഭരണഘടന അനുശാസിക്കുന്നത്. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 60 ശതമാനം വരെ സംവരണമാകാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. എന്നാല്‍ ഭരണഘടനയിലെ സംവരണ വ്യവസ്ഥകളില്‍ ഇളവ് വരുത്തി തമിഴ്‌നാട് സര്‍ക്കാര്‍ 69 ശതമാനമാക്കി സംവരണം. കേന്ദ്രത്തിന്റെ ഭരണഘടനാ ഭേദഗതിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പെട്ടെന്ന് കൊണ്ടുവന്ന തീരുമാനം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് സി.പി.എമ്മും കോണ്‍ഗ്രസും ആരോപിക്കുന്നു. പൊതുതെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം നില്‍ക്കെ എടുത്ത തീരുമാനം നടപ്പാക്കാനാകില്ലെന്ന് ഇരുപാര്‍ട്ടികളും ആരോപിക്കുന്നു.
https://www.facebook.com/Malayalivartha






















