Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെ മോഡി കപ്പും കൊണ്ടുപോകേണ്ട..കൊല്ലം ബൈപാസ് ഉദ്‌ഘാടനം ചെയ്യാൻ മോദി 15ന് എത്തും, ക്ഷണിക്കാതെ വരേണ്ടെന്ന് ഇടത് എം.എൽ.എമാർ

08 JANUARY 2019 05:19 PM IST
മലയാളി വാര്‍ത്ത

ബൈപ്പാസ് യാഥാർഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും പോരടിക്കുന്നതിനിടയിലാണ് ബൈപ്പാസ്‌ ഉദ്ഘാടനത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നത്. കൊല്ലം ബൈപാസ് ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 15ന് കേരളത്തിലെത്തുമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയാണ് സ്ഥിരീകരിച്ചത്. അതെ സമയം ഫെബ്രുവരി 2ന് മുഖ്യമന്ത്രി പിണറായി വിജയൻ ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു
ഇതിനിടെയാണ് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് ബൈപ്പാസ് ഉൽഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപിന്നിൽ ബി.ജെ.പി.യുടെ കൃത്യമായ ആസൂത്രണമുണ്ട്.

സംസ്ഥാനസർക്കാർ ക്ഷണിക്കാതെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഇടത് എം.എൽ.എമാർ. പ്രധാനമന്ത്രി വരുന്നതായി സസ്ഥാന സർക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കൊല്ലം മേയർ വി.രാജേന്ദ്രബാബു, എംഎൽഎമാരായ എം.നൗഷാദ്, മുകേഷ്, എൻ.വിജയൻപിളള എന്നിവർ പറയുന്നു.

അതിനിടെ ബി.ജെ.പി. യുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

നാല് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസിന്‍റെ പണി പൂര്‍ത്തിയായത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തതോടെ പണിത ബൈപാസ് സംസ്ഥാന സർക്കാരിന്റെ മാത്രം നേട്ടമായി വരുത്തി തീർക്കാൻ എൽ.ഡി.എഫ് ശ്രമിക്കുകയാണെന്ന ആരോപണം ബി ജെ പിക്കുമുണ്ട്.

സംസ്ഥാനസർക്കാരും കേന്ദ്രവും 50:50 അനുപാതത്തിൽ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. കേന്ദ്രസർക്കാരിനോടുപോലും ആലോചിക്കാതെയാണ് സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആരോപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ ബൈപ്പാസിന്‍റെ ഉദ്ഘാടനം നീട്ടിവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്നായിരുന്നു എംപി എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചിരുന്നത്.

ഉദ്ഘാടനം നേരത്തെ നടത്തണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കേന്ദ്രസര്‍ക്കാരിന് കത്ത് നൽകിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടപ്പോൾ ജനുവരിയിൽ ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (8 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (28 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (46 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends