Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

48 മണിക്കൂർ നീണ്ടു നിൽക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ഭരണസിരാകേന്ദ്രം നിശ്ചലമായി; 4860 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത് 111 പേര്‍; സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായി

08 JANUARY 2019 08:24 PM IST
മലയാളി വാര്‍ത്ത
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും ബാങ്കിംഗ് മേഖലയും നിശ്ചലമായി. 4860 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത് 111 പേര്‍. എന്‍.ജി.ഒ അസോസിയേഷന്‍, എന്‍.ജി.ഒ യൂണിയന്‍ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമായപ്പോള്‍ ബി.ജെ.പിയുടെ സര്‍വ്വീസ് സംഘടനയായ എന്‍.ജി.ഒ സംഘ് ജീവനക്കാര്‍ മാത്രമാണെത്തിയത്.

സംയുക്ത ട്രേഡ് യൂണിയന്‍ ഉന്നയിച്ചിട്ടുള്ള 12 ആവശ്യങ്ങളെ പിന്തുണച്ചും തെറ്റായ ബാങ്കിംഗ് നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടും ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആഹ്വാന പ്രകാരം ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായി.
 
ബാങ്ക് സ്വകാര്യവല്‍ക്കരണ, ലയന , പുറംകരാര്‍വല്‍ക്കരണ നയങ്ങള്‍ റദ്ദാക്കുക, കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാതെ തിരിച്ചുപിടിക്കുക, ബാങ്കുകളില്‍ നിയമനങ്ങള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ എഐബിഇഎ ഉന്നയിച്ചു. ജനകീയ ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുക, സേവന നിരക്കുകള്‍ കുറയ്ക്കുക, മിനിമം ബാലന്‍സ് നിബന്ധനകളും പിഴ ഈടാക്കലും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എഐബിഇഎ മുന്നോട്ടുവെച്ചിട്ടുണ്ട്.

പൊതുമേഖലാ സ്വകാര്യ വിദേശ ഗ്രാമീണ സഹകരണ റിസര്‍വ് ബാങ്കിലെ അഞ്ചര ലക്ഷം ജീവനക്കാര്‍ പണിമുടക്കി. ബാങ്ക് ശാഖകളും ഭരണനിര്‍വഹണകാര്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. കേരളത്തില്‍ 22000 ബാങ്ക് ജീവനക്കാര്‍ പണിമുടക്കി. കേന്ദ്ര ഭരണ നയങ്ങളുടെ പ്രത്യാഘാതങ്ങളേറ്റ് ജനകോടികള്‍ നാലു വര്‍ഷവും എട്ടു മാസവും പിന്നിടുന്ന വേളയിലാണ് പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന കോടിക്കണക്കിനു തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കുന്നത്.

സാധാരണ ജനങ്ങളുടെ ജീവിത സംഘര്‍ഷങ്ങളാണ് ഈ പ്രക്ഷോഭത്തിന്റെ ഉള്ളടക്കം. അവരുടെ അതിജീവന മാര്‍ഗങ്ങളാണ് 12 ഇന ആവശ്യങ്ങള്‍. ബാങ്കിംഗിന് പുറമേ എല്‍.ഐ.സി, ബി.എസ്.എന്‍.എല്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായി. ആള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും ആള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെയും ആഹ്വാനപ്രകാരം റിസര്‍വ് ബാങ്ക് ജീവനക്കാരും പണിമുടക്കി. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് ഇവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം നിലനിര്‍ത്തുക, റിസര്‍വ് ബാങ്കിനെ സംരക്ഷിക്കുക, ജീവനക്കാരുടെ പെന്‍ഷന്‍ അപ്‌ഡേഷനോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (8 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (28 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (46 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends