Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്ത് വിലകൊടുത്തും കേരളത്തിൽ നിന്ന് ഒരു സീറ്റെങ്കിലും ലോക്‌സഭയിൽ നേടണം ! ; സുരേഷ്ഗോപിയെ ജയിപ്പിക്കാൻ നരേന്ദ്ര മോദി നേരിട്ടെത്തുന്നു

08 JANUARY 2019 08:12 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് ഇക്കുറി സുരേഷ്ഗോപിയെ ജയിപ്പിക്കാൻ നരേന്ദ്ര മോദി നേരിട്ട് രംഗത്ത്. എസ് എൻ ഡി പിയുടെ ആസ്ഥാനമായ കൊല്ലത്ത് എത്തുന്ന നരേന്ദ്ര മോദി പിണറായിയെ മലർത്തിയടിക്കുമെന്ന് ഉറപ്പായി.

ബി ജെ പി, എം.പി. സുരേഷ്ഗോപി കൊല്ലം ബൈപാസിന്റെ ഉദഘാടനത്തിന് പ്രധാനമന്ത്രിയെ എത്തിക്കാൻ ചരടുവലിച്ചിരുന്നു. വരുന്ന ലോക്സഭ തെരഞ്ഞടുപ്പിൽ കൊല്ലത്ത് നിന്ന് സുരേഷ് ഗോപി മത്‌സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ബൈപാസിന്റെ ഉദ്ഘാടനം താൻ തന്നെ നിർവഹിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും സ്വയം ഉദഘാടനം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. 2014 ൽ പ്രേമചന്ദ്രൻ ജയിച്ചത് ബി ജെ പിയുടെ സഹായത്തോടെയാണെന്നാണ് സി പി എം ആരോപണം. ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിക്ക് താത്പര്യമുണ്ടെന്നാണ് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞത്. കൊല്ലം ബൈപാസ് പൂർത്തിയായോ എന്ന് പ്രധാനമന്ത്രി ഡൽഹി റസിഡന്റ് കമ്മീഷണറോട് ചോദിച്ചത്രേ. അദ്ദേഹം അങ്ങനെയൊരു താത്പര്യം പ്രകടിപ്പിച്ചാൽ എന്തു ചെയ്യും എന്നാണ് മേഴ്സികുട്ടിയമ്മ മാധ്യമങ്ങളോട് ചോദിച്ചത്.

ദുർബലനായ ബി ജെ പി സ്ഥാനാർത്ഥിയെ നിർത്തി അദ്ദേഹത്തിന്റെ വോട്ടുകൾ കൂടി വാങ്ങി ഇത്തവണ ജയിക്കാനാണ് പ്രേമചന്ദ്രന്റെ നീക്കമെന്ന് സി പി എം ആരോപിക്കുന്നു. എന്നാൽ പ്രേമചന്ദ്രന് ജയിക്കാൻ ആരുടെയും സഹായം വേണ്ടെന്ന് എല്ലാവർക്കുമറിയാം. മാത്രവുമല്ല കൊല്ലത്ത് ബി ജെ പി പരിഗണിക്കുന്നത് ദുർബലനെയല്ല.

മുഖ്യമന്ത്രിയെ ബൈപാസിൽ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യം പ്രേമചന്ദ്രന് ഉണ്ടായിരുന്നു. അത് പ്രേമചന്ദ്രനും പിണറായിയും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമാണ്. ദേശീയ പാതാ അതോറിറ്റി സാമ്പത്തിക സഹായം നൽകി നിർമ്മിക്കുന്ന ബൈപാസിന്റെ പേരിൽ പിണറായി ഞ്ഞെളിയരുതെന്ന ലക്ഷ്യം കോൺഗ്രസിനും ആർ എസ്പിക്കും ഉണ്ടായിരുന്നു. ബൈപാസ് ഉദ്ഘാടനത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാനും യു ഡി എഫ് വഴികൾ ചിന്തിച്ചിരുന്നു. ഇതിന് ബി ജെ പിയുടെ പിന്തുണയുണ്ടായിരുന്നു എന്നാണ് കരുതുന്നത്. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസിനോട് അഭ്യർത്ഥിച്ചിരുന്നു.

കൊല്ലം ബൈപാസ് തങ്ങളുടെ നേട്ടമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത് . പ്രധാനമന്ത്രി നേരിട്ടാണ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നത്. കേരളത്തിൽ നിന്ന് ഒരു സീറ്റെങ്കിലും ലോക്‌സഭയിൽ നേടണമെന്ന കാര്യത്തിൽ മോദിക്ക് നിർബന്ധമുണ്ട്. സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന കണക്കുകൂട്ടലും മോദിക്കുണ്ട്. കൊല്ലത്ത് എത്തുന്ന മോദി ഈഴവ വോട്ടുകൾ സമാഹരിക്കും. വെള്ളാപ്പള്ളിയെ കാണാനും സാധ്യതയുണ്ട്.

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ അത് നടപ്പിലാക്കാനായില്ല . പ്രധാനമന്ത്രി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അന്നു തന്നെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി നോട്ടമിട്ടതാണ്.

പ്രധാനമന്ത്രിയെ ഉദഘാടനത്തിന് പ്രധാനമന്ത്രിയെ വിളിച്ചത് സർക്കാർ അറിഞ്ഞിട്ടില്ല. കേന്ദ്രസർക്കാരുമായി മുഖ്യമന്ത്രി ഇടഞ്ഞു നിൽക്കുമ്പോൾ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് സർക്കാരിനെ അമ്പരപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (9 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (29 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (47 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends