Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്... പണിമുടക്കില്‍ കേരളത്തിന്റെ വ്യാപാരമേഖല പൂര്‍ണമായും സ്തംഭിച്ചു; തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കിന് വന്‍ ജനപിന്തുണയാണ് തെക്കന്‍ മേഖലയില്‍

08 JANUARY 2019 10:59 PM IST
മലയാളി വാര്‍ത്ത

രാജ്യ വ്യാപകമായി തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. പണമുടക്കില്‍ കേരളത്തിന്റെ വ്യാപാരമേഖല പൂര്‍ണമായും സ്തംഭിച്ചു. തൊഴിലാളികളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി രാജ്യ വ്യാപകമായി തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കിന് വന്‍ ജനപിന്തുണയാണ് തെക്കന്‍ മേഖലയില്‍ ഉണ്ടായത്. വന്‍കിട തൊഴില്‍ശാലകള്‍ മുതല്‍ തട്ടുകട ജീവനക്കാര്‍ വരെ പണിമുടക്കില്‍ ഭാഗമായി. ഭരണസിരകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ 4860 ജീവനക്കാര്‍ ഉളള സെക്രട്ടറിയേറ്റില്‍ കേവലം 111 പേര്‍ മാത്രമാണ് ജോലിക്കെത്തിയത് .

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അടഞ്ഞ് കിടന്നു.ശബരിമലക്ക് പോകുന്നതൊഴികെയുളള കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തുകളില്‍ ഇറങ്ങിയില്ല. സ്വകാര്യ ബസുകളോടെപ്പം ഓട്ടോ,ടാക്‌സി ജീവനക്കാരും പണിമുടക്കിയതിനാല്‍ പൊതുഗതാഗത സംവിധാനം പൂര്‍ണമായും നിലച്ചു.എന്നാല്‍ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ ആരും തടഞ്ഞില്ല. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് കഌയറന്‍സ് സ്റ്റാഫ്, കാര്‍ഗോ ജീവനക്കാര്‍ എന്നീവര്‍ പണിമുടക്കില്‍ പങ്കാളികളായി.

പണിമുടക്കിയത് മൂലം രണ്ട് വിമാനങ്ങള്‍ അരമണിക്കൂര്‍ വൈകിയാണ് പുറപ്പട്ടത്. കേന്ദ്ര ആയുധ നിര്‍മ്മാണ ഫാക്ടറിയായ ബ്രമോസിലും ജീവനക്കാര്‍ പണിമുടക്കിയത് ചരിത്ര സംഭവമായി. മുത്തൂറ്റ് ജീവനക്കാരും ഇതാദ്യമായി പൊതുപണിമുടക്കിന്റെ ഭാഗമായി. എന്നാല്‍ ടെക്‌നോപാര്‍ക്കിനെ പണിമുടക്ക് ബാധിച്ചില്ല.പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെക്കന്‍ മേഖലയില്‍ കട കമ്‌ബോളങ്ങള്‍ അടഞ്ഞ് കിടന്നു.

കൊല്ലത്തെ കശുവണ്ടി ,മല്‍സ്യ ,വ്യാവസായിക മേഖലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞു. എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തെ പണിമുടക്ക് ഒരു തരത്തിലും ബാധിച്ചില്ല. വൈകുന്നേരം വരയുളള കണക്ക് അനുസരിച്ച് 60000 ലേറെ തീര്‍ത്ഥാടകര്‍ ശബരിമലയിലെത്തി. ജനങ്ങള്‍ കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനോട് പ്രതികരിച്ച രീതിയിലല്ല ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിനോട് പ്രതികരിച്ചതെന്ന് സുവ്യക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends