Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേട്ട പാതി കേള്‍ക്കാത്ത പാതി മുന്നാക്ക സംവരണ തീരുമാനത്തെ ഒന്നും ആലോചിക്കാതെ പിണറായി വിജയന്‍ സ്വാഗതം ചെയ്തത് വിവാദമായി... ഒരു കാരണവശാലും സംവരണ ബില്ലിനെ അനുകൂലിക്കില്ലെന്ന് വി എസ്

09 JANUARY 2019 10:14 AM IST
മലയാളി വാര്‍ത്ത

കേട്ട പാതി കേള്‍ക്കാത്ത പാതി മുന്നാക്ക സംവരണ തീരുമാനത്തെ ഒന്നും ആലോചിക്കാതെ പിണറായി വിജയന്‍ സ്വാഗതം ചെയ്തത് വിവാദമായി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പടക്കമാണെന്നു പറഞ്ഞു വി എസ് കൂടി കളത്തിലെത്തിയതോടെ പിണറായി പൊളിഞ്ഞു. ഒരു കാരണവശാലും സംവരണ ബില്ലിനെ അനുകൂലിക്കില്ലെന്നും വി എസ് കട്ടക്ക് പറഞ്ഞു.

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഭരണഘടന ഭേദഗതി കൊണ്ടുവരാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ പറയുന്നത് സംവരണം സാമ്പത്തിക പദ്ധതി അല്ല. മുന്‍ കാലങ്ങളില്‍ സിപിഎം എതിര്‍ത്തതാണെന്നാണ്. സി.പി.എമ്മിെന്റ ജനകീയ ജനാധിപത്യമെന്ന ലക്ഷ്യത്തില്‍ സംവരണനയം വിലങ്ങുതടിയാവരുതെന്നതാണ് വി.എസിെന്റ നിലപാട്. അതിനനുസൃതമായ പ്രതികരണമാണ് കേന്ദ്രകമ്മിറ്റിയില്‍നിന്നുണ്ടായതും. സാമ്പത്തിക സംവരണ തീരുമാനം രാജ്യത്ത് ജാതീയചേരിതിരിവിന് കാരണമാകുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നേതാക്കളുടെ നിലപാട്. കേന്ദ്ര കമ്മിറ്റി യോഗത്തിെന്റ തലേദിവസം പിണറായി ഇങ്ങനെയൊരു പ്രതികരണം നടത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ട്.

കേരള അഡ്മിനിസ്േട്രറ്റിവ് സര്‍വിസിലെ സംവരണവിവാദം രൂക്ഷമാണ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു നിര്‍ദേശം വന്നപ്പോള്‍ സിപിഎം എതിര്‍ത്തതാണ്. സംവരണം വോട്ടു ബാങ്ക് രാഷ് ട്രീയമായി തരംതാഴ്ത്താനുള്ള ശ്രമമാണ് ബിജെപിയുടേത്. രാജ്യവ്യാപകമായി ചര്‍ച്ചയില്ലാതെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്തപ്പോഴാണ് വിയോജിപ്പുമായി വി.എസ് രംഗത്തുവന്നത്. ശബരിമല വിഷയത്തില്‍ കത്തി നില്‍ക്കുന്നതിനിടെ ആണ് പിണറായിക്കു പിണഞ്ഞ ഈ അബദ്ധം. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിതനയമെങ്കിലും അടിസ്ഥാന വര്‍ഗത്തെയാകെ കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള സംവരണതീരുമാനങ്ങളെ ഒരിക്കലും സി.പി.എം പിന്തുണച്ചിട്ടില്ല. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം വന്നപ്പോള്‍, മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം വേണമെന്ന് ഇ.എം.എസ് അഭിപ്രായപ്പെട്ടിരുന്നു. ആ നിലപാടിനെതിരെ അന്ന് പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വാജ്‌പേയ് സര്‍ക്കാറിെന്റ കാലത്ത് സാമ്പത്തികസംവരണ നീക്കത്തിന് കേന്ദ്രം തുനിഞ്ഞപ്പോഴും ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. പിണറായിയുടെ പ്രസ്താവന പോളിറ്റ് ബ്യുറോ ഇടപെട്ട് തിരിത്തിക്കുകയും ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവേശഷിക്കെ, പൊടുന്നനെയാണ് കേന്ദ്രമന്ത്രിസഭ മുന്നാക്ക സംവരണത്തിന് തീരുമാനിച്ചത്. സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.എം കേന്ദ്രകമ്മിറ്റി, കേന്ദ്ര തീരുമാനത്തെ എതിര്‍ത്തത്. സ്വകാര്യ വ്യാവസായിക മേഖലകളിലെ െതാഴിലാളികള്‍ക്ക് പ്രതിമാസം 18000 രൂപയെങ്കിലും മിനിമം വേതനം ലഭിക്കണമെന്നതാണ് പണിമുടക്കിലെ പ്രധാന ആവശ്യം. ആ തുക അനുസരിച്ച് കണക്കാക്കിയാല്‍ മിനിമം വാര്‍ഷികവരുമാനം രണ്ടേകാല്‍ ലക്ഷമേ വരൂ. അതുപോലും ഉറപ്പാക്കാനാവാത്ത കേന്ദ്രസര്‍ക്കാര്‍ എട്ട് ലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് സാമ്പത്തിക സംവരണം പ്രഖ്യാപിച്ചതിലെ പൊള്ളത്തരമാണ് സി.പി.എം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയത്.

സംവരണം സംബന്ധിച്ച ഭരണഘടന ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും അത് സാമൂഹികസുരക്ഷക്കുള്ളതാെണന്നും സാമ്പത്തികസമത്വത്തിനുള്ള കുറുക്കുവഴിയല്ലെന്നും വി.എസിെന്റ മുേമ്പയുള്ള നിലപാടാണ്. എന്നാല്‍, പരോക്ഷമായെങ്കിലും പിണറായിയുടെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ അച്യുതാനന്ദന്‍ മാത്രമാണ് തയാറായത് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.െഎ മുേമ്പതന്നെ സാമ്പത്തിക സംവരണത്തിന് എതിരാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ശബരിമല ഉള്‍പ്പെടെ എതിരാളികളെ നേരിടുന്നതില്‍ പിണറായി വിജയന്‍ കരുത്തോടെ നില്‍ക്കുമ്പോള്‍ ഇത്തരം നയപരമായ കാര്യങ്ങളില്‍ സൂക്ഷ്മത കാട്ടുന്നില്ലെന്ന തോന്നല്‍ പാര്‍ട്ടിക്കുള്ളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍,പുറത്തു പറയാന്‍ പേടി, പറഞ്ഞാല്‍ വിഭാഗീയതയായി പരിഗണിക്കപ്പെടും. തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ടുളള ബി.ജെ.പിയുടെ തട്ടിപ്പിന് പാര്‍ട്ടിയുടെ അനിഷേധ്യനേതാവ് തലെവച്ചുകൊടുക്കേണ്ടതില്ലായിരുന്നെന്ന അഭിപ്രായമാണ് വി എസ് ഉള്‍പ്പെടെ പലര്‍ക്കും. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends