Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലം ലോക്‌സഭാമണ്ഡലം യു.ഡി.എഫിന് തലവേദനയാകുന്നു... വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ട് പ്രധാനമന്ത്രി എത്തുന്നത് പുതിയ വിവാദത്തിന് വഴിവയ്ക്കുന്നു

09 JANUARY 2019 10:02 AM IST
മലയാളി വാര്‍ത്ത

കൊല്ലം ലോക്‌സഭാമണ്ഡലം യു.ഡി.എഫിന് തലവേദനയാകുന്നു. പ്രതിസന്ധികള്‍ നേരിട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചുകയറിയ മണ്ഡലത്തില്‍ ഇക്കുറി കാര്യങ്ങള്‍ തലകീഴായി മറിയുകയാണ്. അടുത്തിടെ ഉയര്‍ന്നുവന്ന കൊല്ലം ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന വിഷയങ്ങളാണ് യു.ഡി.എഫിന് തിരിച്ചടിയാകുന്നത്. ഇത് കൊല്ലം മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനവ്യാപകമായി പ്രചരണായുധമാക്കാന്‍ ഇടതുമുന്നണിയും കച്ചമുറുക്കുകയാണ്.

വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ട് പ്രധാനമന്ത്രി എത്തുന്നതാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. നാല്‍പ്പതുവര്‍ഷമായി തുടരുന്ന പണി ഈ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഇത് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇതിനെ മറികടന്ന് പ്രധാനമന്ത്രിയെക്കൊണ്ട് ഈ മാസം 15ന് ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ യു.ഡി.എഫിന് തലവേദനയാകുന്നത്. സംസ്ഥാനസര്‍ക്കാരിനെപ്പോലും അറിയിക്കാതെ കൊല്ലം എം.പിയായ എന്‍.കെ. പ്രേമചന്ദ്രന്റെ ഇടപെടലാണ് ഇതിന് വഴിവച്ചതെന്നാണ് ആരോപണം.

ഈ ആരോപണം യു.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ട എന്തുവിഷയം വന്നാലും അത് ശക്തമായി പ്രചരിപ്പിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. മോഡിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സജീവമായി നിര്‍ത്തുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നഷ്ടപ്പെടാതെ പിടിച്ചുനിര്‍ത്താമെന്നതാണ് ഇടതുമുന്നണിയുടെ തന്ത്രം.
ശബരിമലവിഷയത്തില്‍ സി.പി.എം ബി.ജെ.പി ബന്ധം ആരോപിക്കുന്ന യു.ഡി.എഫിന് തക്കതായ മറുപടി നല്‍കുന്നതിനും ഇത് സഹായകരമാകുമെന്നതാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാര്‍ ശക്തികളെയും ശക്തമായി നേരിടുമ്പോഴാണ് ഈ ആരോപം ഉന്നയിക്കുന്നത്. എന്നാല്‍ ബി.ജെ.പിക്ക് ഇവിടെ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് യു.ഡി.എഫ് ആണെന്ന് ഇത് ഉയര്‍ത്തി സ്ഥാപിക്കാനാണ് ഇടതുമുന്നിണയുടെ ലക്ഷ്യം. പ്രധാനമന്ത്രി വന്ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതുകൊണ്ട് യു.ഡി.എഫിന് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാവില്ലെന്നും മറിച്ച് അത് ബി.ജെ.പിക്കായിരിക്കും നേട്ടമുണ്ടാക്കാന്‍ പോകുന്നതെന്നും അവര്‍ പ്രചരിപ്പിക്കും.

ഈ മാസം 15ന് കൊല്ലത്ത് പ്രധാനമന്ത്രി എത്തുന്നത് രാഷ്ട്രീയനേട്ടമാക്കി മാറ്റാനുള്ള ശ്രമം ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വലിയ സ്വീകരണം ഒരുക്കാനാണ് അവരുടെ തീരുമാനം. കഴിഞ്ഞ 40 വര്‍ഷമായി പണി നടക്കുന്ന കൊല്ലം ബൈപ്പാസ് പൂര്‍ത്തിയായതിന്റെ നേട്ടം ഇടതുമുന്നണി എടുക്കാതിരിക്കാനാണ് യു.ഡി.എഫ് ഇത്തരമൊരു നടപടിക്ക് കൂട്ടുനിന്നത്. നാല്‍പ്പതുവര്‍ഷമായി നടക്കുന്നുണ്ടെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പണിക്ക് വേഗം കൂടിയതെന്നും ഫണ്ട് മുഴുവന്‍ അനുവദിച്ചതെന്നുമാണ് സര്‍ക്കാര്‍ വാദം. ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയതിന് അവകാശവാദവുമായി യു.ഡി.എഫും എല്‍.ഡി.എഫും പോരടിക്കുന്നതിനിടെയാണ് നേട്ടം കൈപ്പിടിയിലൊതുക്കാന്‍ പ്രധാനമന്ത്രിയുടെ വരവ്. സംസ്ഥാനസര്‍ക്കാരും കേന്ദ്രവും 50:50 അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപാസ് പൂര്‍ത്തിയാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചിരുന്നു. ബൈപ്പാസിന്റെ വശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാല്‍മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചതാണ് വിവാദമായത്. കല്ലുംതാഴംമുതല്‍ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിച്ചത്.
ബൈപാസ് യാഥാര്‍ഥ്യമാക്കിയത് ഇടതുസര്‍ക്കാരിന്റെ ശ്രമഫലമായാണെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാദം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് മുടങ്ങിക്കിടന്ന നിര്‍മാണജോലികള്‍ ആരംഭിച്ചതെന്നുമായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നു.
ബൈപ്പാസ് കൊല്ലം മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയവിഷയമായി മാറുന്നതിനിടയില്‍ ഈ നീക്കം യു.ഡി.എഫിനുള്ളിലും ശക്തമായ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കൊല്ലത്ത് ഒന്നുമല്ലാതിരുന്ന ബി.ജെ.പിക്ക് ചുവടുറപ്പിക്കാന്‍ അവസരമൊരുക്കികൊടുക്കുകയാണ് ഇതിലൂടെയെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ നിലപാട്. ഇപ്പോള്‍ കൊല്ലം സീറ്റ് യു.ഡി.എഫില്‍ ആര്‍.എസ്.പിക്കാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ ആര്‍.എസ്.പിയെ ഒപ്പം നിര്‍ത്താനായാണ് കോണ്‍ഗ്രസ് തങ്ങളുടെ പക്കലുണ്ടായിരുന്ന സീറ്റ് ആര്‍.എസ്.പിക്ക് നല്‍കിയത്. ഇതില്‍ കോണ്‍ഗ്രസിനുള്ളില്‍ തുടക്കം മുതല്‍ തന്നെ അമര്‍ഷമുണ്ട്.

രാഷ്ട്രീയ ശക്തമായി ചര്‍ച്ചചെയ്യപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കൊല്ലം. തൊഴിലാളികളാണ് ഇവിടെ ഏറെയും. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിസന്ധികളും തരണംചെയ്താണ് ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രന്‍ ഇവിടെ നിന്നും വിജയിച്ചത്. അന്ന് അദ്ദേഹത്തെ ഏറെ സഹായിച്ചത് പിണറായി വിജയന്റെ പരനാറി പ്രയോഗവുമായിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍പോലും വിജയിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലമാണ് കൊല്ലം. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടും. ആ സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര ലളിതമാവില്ലെന്ന മുന്നറിയിപ്പ് കോണ്‍ഗ്രസും നല്‍കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends