Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലം ബൈപാസ് ഉത്ഘാടനത്തെ ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിക്കവേ മണ്ണും ചാരിയിരുന്ന ബിജെപി പെണ്ണുംകൊണ്ടുപോകുന്ന കാഴ്ച...

09 JANUARY 2019 11:18 AM IST
മലയാളി വാര്‍ത്ത

കൊല്ലം ബൈപാസ് ഉല്‍ഘാടനവുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടിക്കേ മണ്ണും ചാരിയിരുന്ന ബിജെപി വന്ന് പെണ്ണുംകൊണ്ടുപോകുന്ന അവസ്ഥ ഭരണപക്ഷത്തിനേറ്റ വലിയ അടിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന ഫെബ്രുവരി മാസം 15ാം തീയതി ബൈപാസ് ഉല്‍ഘാടനം ചെയ്യാനെത്തുന്നു എന്നറിഞ്ഞതോടെ ഭരണപക്ഷം ഇടിവെട്ടേറ്റ അവസ്ഥയിലാണ്. ആങ്ങളെ ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കാണണം എന്ന പക്ഷക്കാരായ പ്രതിപക്ഷത്തിനാണ് ഇക്കാര്യത്തില്‍ ബിജെപിയേക്കാള്‍ സന്തോഷം. ബിജെപിക്കാരെ സംബന്ധിച്ചിടത്തോളം കൊല്ലം ബൈപാസൊക്കെ എന്ത് എന്ന ഭാവമാണ്. എന്തായാലും, ബൈപാസ് തുറന്നുകിട്ടുന്നു എന്നതാണ് ജനത്തിന്റെ ആശ്വാസം. എല്‍ ഡി എഫും യു ഡി എഫും തമ്മിലടിച്ചപ്പോള്‍ കപ്പുമായി ബിജെപി തിളങ്ങുന്ന കാഴ്ച്ച.

ലോക് സഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ക്കണ്ട് കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം വേഗത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തുകയായിരുന്നു. ഫെബ്രുവരി രണ്ടാം തീയതി മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യുമെന്ന് പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതുകേട്ട് ചങ്കുപൊട്ടിയത് ബൈപാസിന്റെ പിതൃത്വം മൊത്തമായി ഏറ്റെടുക്കാന്‍നിന്ന കൊല്ലം എംപി പ്രേമചന്ദ്രനാണ്. നേരത്തേ പല സന്ദര്‍ഭങ്ങളിലും ബിജെപിയുമായുള്ള സ്‌നേഹബന്ധം മറനീക്കി പുറത്തുവന്നിട്ടുള്ള ആളാണ് പ്രേമചന്ദ്രന്‍. കോണ്‍ഗ്രസിനും ബിജെപിയ്ക്കുമിടയിലെ കേരളത്തിലെ ഏറ്റവും വീതിയേറിയ ബൈപാസ് എന്നുവരെ പ്രേമചന്ദ്രന് പേരുണ്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെക്കൊണ്ട് ശബരിമല വിഷയത്തില്‍ ഓര്‍ഡിന്‍സ് ഇറക്കാനായി യുഡിഎഫ് നേതാക്കള്‍ ബിജെപിക്കാരുമായി ബന്ധപ്പെട്ടതും പ്രേമചന്ദ്രന്‍ എന്ന ഈ പാലത്തിലൂടെയാണ്. കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ കുരുക്കുമായിരുന്ന ആ ശ്രമം സോണിയഗാന്ധി ഇറങ്ങി പൊളിച്ച കഥ ഇപ്പോള്‍ പാട്ടാണല്ലോ. കൊല്ലം ബൈപാസിന്റെ അവകാശം ഇടതുപക്ഷം കൊണ്ടുപോകുന്നത് സഹിക്കാനാകാത്ത പ്രേമചന്ദ്രന്റെ ഇടപെടലാണ് നരേന്ദ്രമോദിയെ കൊല്ലത്തേക്ക് കൊണ്ടുവരുന്നതിന് പിന്നിലും എന്നാണ് കേള്‍ക്കുന്നത്. എന്തായാലും നാല്‍പത്തിയഞ്ച് വര്‍ഷത്തിലേറെയായി നീണ്ടുനിന്ന കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപാസ് പണി പൂര്‍ത്തിയായി തുറന്നുകിട്ടുന്നതില്‍ കൊല്ലം നിവാസികള്‍ ആശ്വസിക്കുകയാണ്. രാഷ്ട്രീയക്കളിയൊക്കെ മിമിക്രി കാണുന്നപോലെ അവര്‍ ആസ്വദിക്കുന്നു.

നാല്‍പത്തഞ്ചിലേറെ വര്‍ഷമെടുത്താണ് കൊല്ലം ബൈപാസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. കേരള കേന്ദ്ര സര്‍ക്കാരുടെ തുല്യപങ്കാളിത്തത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. ഇത്രയും കാലം മാറിമാറിവന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എംപിമാരും എംഎല്‍എമാരും ഇതിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലര പതിറ്റാണ്ട് ഇഴഞ്ഞുനീങ്ങിയിരുന്ന ബൈപാസ് നിര്‍മ്മാണം ജി.സുധാകരന്‍ മന്ത്രിയായതിനുശേഷമാണ് കുരുക്കുകളഴിച്ച് ഇപ്പോഴെങ്കിലും സഞ്ചാരയോഗ്യമാക്കുവാന്‍ അവസരമുണ്ടാക്കിയതെന്ന് ഭരണപക്ഷം പറയുന്നു. ഇതിനു മുമ്പുള്ള കോണ്‍ഗ്രസ് എംപിമാര്‍ എടുത്തിട്ടുള്ള അത്ര പരിശ്രമം പോലും പ്രേമചന്ദ്രന്‍ എടുത്തിട്ടില്ല എന്നു പറയുമ്പോള്‍ കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ മറുപടി പറയാതിരിക്കുന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. വരാന്‍ പോകുന്ന ചില നാടകങ്ങളുടെ കേളികൊട്ടാണ് ഈ വിവാദത്തിലൂടെ ഉയര്‍ന്നുകേള്‍ക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ കാലത്ത് വെറും നാലര മണിക്കൂര്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രേമചന്ദ്രന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫില്‍ എത്തിയത്. ആര്‍എസ്പിയുടെ ദേശീയ നേതൃത്വത്തെത്തന്നെ അങ്കലാപ്പിലാക്കിക്കൊണ്ട് സംസ്ഥാന നേതൃത്വത്തെ വരച്ച വരയില്‍നിര്‍ത്തിയാണ് പ്രേമചന്ദ്രന്‍ കാര്യം സാധിച്ചെടുത്തത്. ആ പ്രത്യേക സാഹചര്യത്തില്‍ നിലവിലെ എംപി ആയിരുന്ന പീതാംബരക്കുറുപ്പ് പ്രേമചന്ദ്രനു വേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. അത്ര എളുപ്പം അത് ഇപ്രാവശ്യം നടക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ലോക് സഭാ സീറ്റിനെ ചൊല്ലി അങ്ങനെ ഒരു വിവാദം ഉണ്ടായാല്‍ പ്രേമചന്ദ്രന്‍ അടുത്ത രണ്ടു മണിക്കൂര്‍ കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് രാഷ്ട്രീയവ!ൃത്തങ്ങളിലെ നിഗമനം. അതിനുള്ള കളമൊരുക്കലായാണ് നരേന്ദ്രമോദിയുടെ ബൈപാസ് ഉല്‍ഘാടനം പ്രേമചന്ദ്രന്‍ ആസൂത്രണം ചെയ്തതതെന്ന് അവര്‍ പറയുന്നു. അതുകൊണ്ടാണ് ബൈപാസിന്റെ ഉല്‍ഘാടനം പിണറായി വിജയന് കൈവിട്ടുപോയതില്‍ ആഹ്ലാദിക്കുമ്പോഴും പ്രേമചന്ദ്രനെ കാണുമ്പോള്‍ ഒരു മ്ലാനത കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കളിലുണ്ടാകുന്നത്.

എങ്ങനെ വീണാലും നാലുകാലില്‍ എന്ന പൂച്ചയുടെ ബുദ്ധിയാണ് ഇവിടെ പ്രേമചന്ദ്രന്‍ ഉപയോഗിച്ചതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നുകില്‍ ബിജെപിയുടെ അദൃശ്യപിന്തുണയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സീറ്റ് കൊടുത്തില്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വെട്ടത്തു വരിക. ഇനി ഒരു പക്ഷേ, ഘടകങ്ങള്‍ ഒത്തുവന്നാല്‍ സാക്ഷാല്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയായും ഈ പ്രതിഭാശാലി പ്രത്യക്ഷപ്പെടാവുന്നതേ ഉള്ളൂ. എന്തുവന്നാലും അനുഭവിക്കുന്നത് കൊല്ലം വാസികള്‍ തന്നെ.

ഇതൊന്നുമല്ലാതെ, മണ്ണും ചാരിയിരുന്ന നരേന്ദ്ര മോദി അടുത്തയാഴ്ച ബൈപാസ് ഉല്‍ഘാടനത്തിനു വരുമ്പോള്‍ പ്രേമചന്ദ്രനെ ഒപ്പംകൊണ്ടുപോകുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (33 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (53 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends