Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡി കരുതി വച്ചിരിക്കുന്നത്... വനിതാമതിലില്‍ ചാരി നിന്ന ശേഷം ആകെയുള്ള 20ല്‍ 8 സീറ്റും റാഞ്ചാനൊരുങ്ങി വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും; അച്ഛന്റെ തന്ത്രങ്ങള്‍ മകനിലൂടെ ബിജെഡിഎസില്‍ നടപ്പാക്കുമ്പോള്‍ എല്ലാം മോഡി വിധിയ്ക്കും

09 JANUARY 2019 10:58 AM IST
മലയാളി വാര്‍ത്ത

നിന്ന നില്‍പ്പില്‍ കാലുമാറുന്ന വെള്ളാപ്പള്ളി & സണ്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയ്ക്ക് തലവേദനാവകുയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍.ഡി.എ.യില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു തുടക്കമായപ്പോള്‍ കേരളത്തില്‍ എട്ട് സീറ്റ് വേണമെന്ന് ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പു കാര്യങ്ങളാലോചിക്കാന്‍ എന്‍.ഡി.എ. യോഗം കൊച്ചിയില്‍ ചേരുന്നതിനു തൊട്ടുമുമ്പാണ് ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുകേട്ട് ഞെട്ടിയിരിക്കുകയാണ് ശ്രീധരന്‍പിള്ളയും ബിജെപിയും.

ആകെ 20 സീറ്റുള്ളതില്‍ 8 കൊടുത്താല്‍ മറ്റ് എന്‍ഡിഎ കക്ഷികള്‍ക്ക് എന്ത് കൊടുക്കും. മാത്രമല്ല ഇക്കൂട്ടരെ വിശ്വസിക്കാനേ കഴിയില്ല. ബിജെപിയുടെ ലേബലില്‍ ജയിച്ചാല്‍ വീണ്ടും കൂറുമാറില്ലെന്നാര് കണ്ടു. വനിതാ മതിലില്‍ ഇവരുടെ കാലുമാറ്റം വല്ലാതെ വേദനിപ്പിച്ചിരുന്നു. അതേസമയം ബിജെഡിഎസിന്റെ മനസിലിരിപ്പ് മോഡിയെ അറിയിക്കാനാണ് നീക്കം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മോഡിയ്ക്കും നിര്‍ണായകമായതിനാല്‍ ബിജെപിയുടെ ഓരോ സീറ്റും പ്രധാനമാണ്. അതിനാല്‍ തന്നെ വെള്ളാപ്പള്ളിമാരെ വാഗ്ദാനങ്ങള്‍ നല്‍കി പരമാവധി സീറ്റ് കുറയ്ക്കും. 

ഇത് മുന്നില്‍ കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് തുഷാറിന് ശ്രീധരന്‍പിള്ള ഉറപ്പുനല്‍കിയെങ്കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. സീറ്റുകളുടെ കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താമെന്ന് ബി.ജെ.പി. നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി.

യോഗത്തില്‍ വനിതാമതിലില്‍ ബിജെഡിഎസ് തീരുമാനവും ചര്‍ച്ചയായി. ആചാര സംരക്ഷണത്തിനൊപ്പം നിന്നിട്ട് വനിതാ മതിലിനെ പിന്തുണച്ചത് ശരിയായില്ലെന്ന് എന്‍.ഡി.എ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബിഡിജെഎസിന്റെ പ്രസ്താവനകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ പങ്കെടുത്തില്ലെന്ന് തുഷാര്‍ യോഗത്തില്‍ വിശദീകരിച്ചു. സര്‍ക്കാര്‍ പരിപാടി എന്ന നിലയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പാര്‍ട്ടിക്ക് അതുമായി ബന്ധമില്ലെന്ന് അദ്ദേഹം യോഗത്തിലും പുറത്തും വിശദീകരിച്ചു.

ഫെബ്രുവരി 20നകം എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ശബരിമലവിഷയത്തില്‍ സര്‍ക്കാരിനെതിരേ സ്വീകരിച്ച ഒരു കോടി ഒപ്പ് 17ന് മുന്നണിനേതാക്കള്‍ ഗവര്‍ണര്‍ക്ക് കൈമാറും. എന്‍.ഡി.എ.ക്ക് അനുകൂലമായ സാഹചര്യം കേരളത്തില്‍ ഉടലെടുത്തിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.

സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് 16ന് ജില്ലകളില്‍ മുന്നണി ഉപവാസ സമരങ്ങള്‍ സംഘടിപ്പിക്കും. 15നും 27നും സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ഓരോ യോഗം കഴിയുമ്പോഴും മുന്നണിയില്‍നിന്ന് ഘടകകക്ഷികള്‍ കൊഴിഞ്ഞുപോകുന്നതിലെ ആശങ്ക ചില കക്ഷികള്‍ യോഗത്തില്‍ അറിയിച്ചു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആറ് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളത്തില്‍ ലോക്‌സഭാ തെഞ്ഞെടുപ്പില്‍ താമര വിരിയിപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. തെരഞ്ഞെടുപ്പ് പ്രവചനത്തില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന് പറഞ്ഞത് ആവേശം കൂട്ടിയിട്ടുണ്ട്. 

അതേസമയം സാമ്പത്തിക സംവരണത്തില്‍ ബിജെപിയ്‌ക്കെതിരെ എസ്എന്‍ഡിപി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക സംവരണവുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ എന്‍ഡിഎയിലെ ഘടക കക്ഷിയായ ബിഡിജെഎസിന് അത് വലിയ തിരിച്ചടിയാകും. എസ്എന്‍ഡിപിയും കെപിഎംഎസും അടക്കമുള്ള പിന്നാക്ക ജാതിക്കാരുടെയും പട്ടികജാതിക്കാരുടേയും സംഘനകള്‍ക്ക് സാമ്പത്തിക സംവരണത്തെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല.

സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതുകൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ മനസിലാകുന്നത് ബിഡിജെഎസ് മുന്നണിയില്‍ തുടരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ്. ദലിതരുടെ ഗ്രൂപ്പായ കെപിഎംഎസും സാമ്പത്തിക സംവരണത്തിനെതിരെ നിലപാടെടുക്കേണ്ടിവരുന്ന ഘടത്തിലാണ്. ഇതില്‍ എന്‍ഡിഎക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരും എന്നും കരുതുന്നവരുണ്ട്. അതിന് പിന്നാലെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (16 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (34 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (54 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends