Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ മകരവിളക്കിന് മുന്നോടിയായി കനത്ത സുരക്ഷയൊരുക്കി പോലീസും ജില്ലാഭരണകൂടവും... കാനനപാതകളിലും വാവരുപള്ളിക്കും സുരക്ഷ വര്‍ധിപ്പിച്ചു

09 JANUARY 2019 10:44 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ മകരവിളക്കിനു മുന്നോടിയായി എല്ലാ കേന്ദ്രങ്ങളിലും കനത്തസുരക്ഷയൊരുക്കി പൊലീസും ജില്ലഭരണകൂടങ്ങളും. ഈമാസം 14നാണ് മകരവിളക്കെങ്കിലും നടയടക്കുന്ന 20വരെ സുരക്ഷാസംവിധാനങ്ങള്‍ തുടരും. എരുമേലി, കാനനപാതകള്‍, നിലക്കല്‍, പമ്പ, സന്നിധാനം, മകരവിളക്ക് ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ തിങ്ങിക്കൂടുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ജനുവരി പത്തിന് നടക്കുന്ന എരുമേലി ചന്ദനക്കുടത്തിനും 11ന് നടക്കുന്ന അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടകെട്ടിനും സുരക്ഷ ശക്തമാക്കി.
രണ്ടുദിവസങ്ങളിലും ഇവിടെ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നാണ് നിര്‍ദേശം. വാവരുപള്ളിക്കും സുരക്ഷ വര്‍ധിപ്പിച്ചു. ഇവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലഭരണകൂടങ്ങളുടെ നേതൃത്വത്തിലാകും ക്രമീകരണം. 3500ലധികം പൊലീസുകാരെയാകും ആകെ വിന്യസിക്കുക. കഴിഞ്ഞ വര്‍ഷം 1400 പൊലീസുകാരെയാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിയോഗിച്ചിരുന്നത്. ഇക്കുറി 500600 പേരെക്കൂടി വിന്യസിക്കും. മകരവിളക്ക് സമയത്ത് പുല്ലുമേട് വഴി യുവതികള്‍ വന്നേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
കാനനപാതകളിലും പ്രതിഷേധ സാധ്യത പൊലീസ് തള്ളുന്നില്ല. കാനനപാതകളിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവികള്‍ക്കൊപ്പം കലക്ടര്‍മാരുടെ നേരിട്ടുള്ള നിയന്ത്രണവും ഉണ്ടാകും. ആര്‍.ഡി.ഒമാരും തഹസില്‍ദാര്‍മാരും സ്ഥലത്തുണ്ടാകും. യുവതി പ്രവേശനമടക്കമുള്ള ഏതുസാഹചര്യത്തിലും അത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നാണ് കര്‍ശന നിര്‍ദേശം എരുമേലിയില്‍ ഇടമുറിയാതെ പേട്ടതുള്ളല്‍ നടക്കുകയാണ്. സന്നിധാനത്ത് മാത്രം ലക്ഷത്തിലേറെ പേര്‍ പ്രതിദിനം ദര്‍ശനത്തിനെത്തുന്നുണ്ട്. പാര്‍ക്കിങ്ങിനും മറ്റും കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തും. കുടിവെള്ളം, വെളിച്ചം, വൈദ്യസഹായം എന്നിവയും ഉറപ്പാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (16 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (34 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (54 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends