Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകരജ്യോതിയുമായി അയ്യപ്പന്റെ പ്രിയജനങ്ങള്‍ വരുമ്പോള്‍ ശബരിമല സമരത്തിലെ സമവാക്യങ്ങള്‍ മാറൂമോ?. മകരവിളക്കിന് ശബരിമലയിലാകെ 10000 ത്തിലേറെ വിളക്ക് തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ

09 JANUARY 2019 01:53 PM IST
മലയാളി വാര്‍ത്ത

മകരജ്യോതിയുമായി അയ്യപ്പന്റെ പ്രിയജനങ്ങള്‍ വരുമ്പോള്‍ ശബരിമല സമരത്തിലെ സമവാക്യങ്ങള്‍ മാറൂമോ?. ഈ വരുന്ന മകരവിളക്കിന് ശബരിമലയിലാകെ 10000 ത്തിലേറെ വിളക്ക് തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് കിടക്കും.

ശബരിമല ക്ഷേത്രം ബിസി100 ല്‍ സാക്ഷാല്‍ പരശുരാമന്‍ തങ്ങളെ താക്കോല്‍ നല്‍കി ഏല്‍പ്പിച്ചതാണെന്നു പറഞ്ഞു രംഗത്തുവന്നിരിക്കുന്ന താഴമണ്‍ തന്ത്രിയുടെ നേര്‍ക്കാണ് പ്രധാനമായും, ഈ ജ്യോതിയിലെ പ്രകാശകിരണങ്ങള്‍ ചെന്നു പതിക്കാന്‍ പോകുന്നത് ഐക്യ മല അരയ സഭ. താഴമണ്‍ കുടുംബത്തെ പിന്തുണയ്ക്കുന്ന ശബരിമല കര്‍മ്മസമിതിയും പന്തളം രാജാവും മലയരയ സഭ മുന്നോട്ടു വയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. ഇനിയങ്ങോട്ട് ശബരിമലയെ സംബന്ധിച്ച അവകാശവാദങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക അത്ര എളുപ്പമല്ലെന്നു സാരം.
ഐക്യ മല അരയ സഭയ്ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റുകളും മറ്റു പല സംഘടനകളും രംഗത്തുണ്ട്. ഇടതു പക്ഷ പിന്തുണയുമുണ്ട്.

താഴമണ്‍ തന്ത്രി കുടുംബങ്ങളും പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തങ്ങളില്‍നിന്ന് കവര്‍ന്നെടുത്ത ശബരിമലയിലെ ഉടമസ്ഥാവകാശങ്ങള്‍ തിരിച്ചുകിട്ടുന്നതിനുവേണ്ടിയാണ് കാടിന്റെ മക്കള്‍ പ്രതിഷേധ ദീപങ്ങളുമായി മകരവിളക്ക് ദിവസം മുന്നോട്ടു വരുന്നതെന്ന് ഐക്യ മല അരയ മഹാസഭ വ്യക്തമാക്കിയിട്ടുണ്ട്.

പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെയാണ് ഇത്തവണ പ്രതീകാത്മകമായി അവകാശ പുനസ്ഥാപന ദീപം തെളിയിക്കുന്നതെന്ന് ഐക്യ മലയരയ സഭ നേതാക്കള്‍ പറയുന്നു. ശബരിമലയിലെ അവകാശങ്ങള്‍ക്ക് വേണ്ടി ഏഴ് പതിറ്റാണ്ടായി നടത്തിവരുന്ന സമരം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്നാണ് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സജീവ് വ്യക്തമാക്കുന്നത്. ഇതിനെത്തുടര്‍ന്ന് കൂടുതല്‍ ജനപങ്കാളിത്തമുള്ള സമരപരിപാടികളാണ് അവര്‍ ആസൂത്രണം ചെയ്യുന്നത്.

1949 വരെ പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നു. പിന്നീട് ഇവരില്‍ നിന്നും വിളക്ക് ബലമായി കവര്‍ന്നെടുക്കുകയായിരുന്നു. അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതിനായി 2563 ദിവസങ്ങളായി ഉടുമ്പാറമലയിലെ അമ്പലത്തില്‍ കെടാവിളക്കുമായി കാത്തിരിക്കുകയാണ് മല അരയ സമുദായം. പൊന്നമ്പലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്പാറ മലയിലെ കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകള്‍ രാജമ്മ അയപ്പന്റെ കുടുംബത്തിലേക്ക് മലയരയ നേതാവ് പി.കെ സജീവ് ആദ്യ ദീപം പകരുന്നതോടെ പ്രതിഷേധത്തിന്റെ മകരജ്യോതി തെളിയാന്‍ തുടങ്ങും. തുടര്‍ന്ന് 10000 വിളക്കുകള്‍ അയ്യപ്പനെ സാക്ഷി നിര്‍ത്തി ബ്രാഹ്മണ സവര്‍ണാധിനിവേശത്തിനെതിരേ നിരക്കും.

തെക്കന്‍ കേരളത്തില്‍ നടക്കുന്ന ഗോത്രാചാരങ്ങള്‍ക്ക് മേല്‍ ബ്രാഹ്മണിക്കല്‍ ആചാരങ്ങള്‍ കടന്നുവരുന്നത് പ്രതിരോധിക്കേണ്ടതാണെന്നും ദ്രാവിഡ സംസ്‌കൃതി പുനസ്ഥാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ആദിവാസികള്‍ ഈ സമരത്തിനിറങ്ങുന്നത്. ശബരിമല പിടിച്ചെടുക്കാനുള്ള എല്ലാ സവര്‍ണശ്രമങ്ങള്‍ക്കുമെതിരേ കീഴാളരെ മുഴുവന്‍ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് വരും ദിനങ്ങളില്‍ തിരി തെളിയാന്‍ പോവുകയാണെന്നാണ് മലയരയ സഭയുടെ നേതാക്കള്‍ എടുത്തു പറഞ്ഞിരിക്കുന്നത്.

ശബരിമലയുടെ യഥാര്‍ത്ഥ അവകാശികളും പരമ്പരാഗത ഭക്തരും അണിനിരക്കുന്ന ഈ സമരം സമീപകാലത്തുതന്നെ സമാന്തരമായി നടക്കുന്ന പരിശ്രമങ്ങളെ വലിയ തോതില്‍ പ്രതിരോധിക്കുമെന്ന് ഉറപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (16 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (34 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (54 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends