ആലുവ അദ്വൈതാശ്രമത്തില്‍ ത്തില്‍ കയറി മുറി കുത്തിത്തുറന്ന് 45000 രൂപയും രണ്ട് എ.ടി.എം കാര്‍ഡുകളും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ആലുവ അദ്വൈതാശ്രമത്തില്‍ കടന്ന് മുറി കുത്തിത്തുറന്ന് 45000 രൂപയും രണ്ട് എ.ടി.എം കാര്‍ഡുകളും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ആലുവ ദേശം സ്വദേശി സരിന്‍ കുമാറാണ് പിടിയിലായത്
ഇക്കഴിഞ്ഞ ഒക്ടോബര്‍ 7 ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആശ്രമത്തില്‍ വഴിപാടായും മറ്റും ലഭിച്ച തുകയായിരുന്നു മോഷ്ടിക്കപ്പെട്ടത്.
രണ്ട് കവറുകള്‍ക്കുള്ളിലാണ് എടിഎംകാര്‍ഡ് സൂക്ഷിച്ചു വച്ചിരുന്നത്. മാത്രവുമല്ല പിന്‍നമ്പറും ഇതിനു പുറത്തായി എഴുതി വച്ചിരുന്നു.
ഇതേ തുടര്‍ന്ന് മോഷ്ടിച്ച എടിഎം കാര്‍ഡുപയോഗിച്ച് 30000 രൂപ പിന്‍വലിച്ചു. രണ്ട് പെട്രോള്‍ പമ്പുകളില്‍ നിന്നായി എടിഎം കാര്‍ഡുപയോഗിച്ച് 750 രൂപയുടെ പെട്രോളും അടച്ചു. ആശ്രമത്തിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നു മാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. എന്‍.സി.പി യുടെ സജീവ പ്രവര്‍ത്തകനാണ് പ്രതി. ഇയാള്‍ക്കെതിരെ നിരവധി കേസുകളുമുണ്ട്.
"
https://www.facebook.com/Malayalivartha























