Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിന്‍വാതിലിലൂടെ സന്നിധാനത്ത് എത്തി മടങ്ങിയ ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം സര്‍ക്കാരിന് സുപ്രീകോടതിയില്‍ തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്... മകരവിളക്കിന് മുന്‍പ് പതിനെട്ടാംപടി ചവുട്ടിച്ച് യുവതിദര്‍ശനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍

09 JANUARY 2019 03:20 PM IST
മലയാളി വാര്‍ത്ത

പിന്‍വാതിലിലൂടെ സന്നിധാനത്ത് എത്തി മടങ്ങിയ ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം സര്‍ക്കാരിന് സുപ്രീകോടതിയില്‍ തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് മകരവിളക്കിന് മുന്‍പേ യുവതികളെ പതിനെട്ടാംപടി ചവുട്ടിച്ച് യുവതീ ദര്‍ശനം നടന്നുവെന്ന ആധികാരിക റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. മകരവിളക്കിന് ഇനി ഒരാഴ്ച മാത്രം അവശേഷിക്കെ അതിനു മുന്‍പേ സന്നിധാനത്ത് യുവതികളെ കയറ്റാനാണ് നീക്കം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും അറിയരുതെന്ന് കര്‍ശനനിര്‍ദേശം നിര്‍ദേശമാണ് ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥന് ലഭിച്ചിരിക്കുന്നത്.

വേഷപ്രഛന്നരായി  പതിനെട്ടാംപടി ചവുട്ടാതെ സന്നിധാനത്ത് എത്തിയ ബിന്ദുവും, കനകദുര്‍ഗയും അയ്യപ്പ ദര്‍ശനം നടത്തിയതിന് പോലീസും സര്‍ക്കാരും പുറത്തുവിട്ട തെളിവുകള്‍ മതിയാകില്ലെന്നും ദശ്യമാധ്യമങ്ങളിലൂടെ തങ്ങള്‍ ആക്ടിവിസ്റ്റുകളാണെന്ന് ഇരുവരും ആവര്‍ത്തിക്കുന്നതും കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് നിയമവിദഗ്ധര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കൂടാതെ ശ്രീലങ്ക കാരിയുടെയും,തമിഴ്‌നാട് സ്വദേശി ശിങ്കാരിയുടെയും ദര്‍ശന കഥകള്‍ പൊളിഞ്ഞടുങ്ങിയതോടെ ആചാരപരമായി പതിനെട്ടാംപടി ചവുട്ടി സോപനത്തില്‍ നിര്‍ത്തി യുവതികള്‍ക്ക് അയ്യപ്പദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കാനുള്ള നീക്കം ആരംഭിച്ചത്. ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘപരിവാറുകാര്‍ വിജയദിനം തന്നെ കൊണ്ടാടും.

നിയമവിദഗ്ധരുടെ നിര്‍ദേശം ശരിയാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സ്വദേശിയായ ശശികലക്ക് പോലീസ് സൗകര്യത്തില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത്. എന്നാല്‍ താന്‍ ദര്‍ശനം നടത്തിയില്ലെന്ന് ശശികല ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ ഇതും സര്‍ക്കാരിന് തിരിച്ചടിയായ സാഹചര്യത്തിലാണ് പുതിയ നീക്കം. സന്നിധാനത്തും പരിസരത്തും മാധ്യമങ്ങള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കും അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷമാകും യുവതീദര്‍ശനം സാധ്യമാക്കുക. വിവരങ്ങള്‍ പുറത്തറഞ്ഞ് പ്രതിഷേധം ശക്തമാകാതിരിക്കാനാണിത്. മകരവിളക്ക് അടുത്തതോടെ സന്നിധാനത്ത് സംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകര്‍ കുറഞ്ഞ സാഹര്യത്തില്‍ കാര്യങ്ങള്‍ ഏളുപ്പത്തില്‍ സാധ്യമാകുമെന്ന വിശ്വാസത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്. മകര വിളക്കിനോടനുബന്ധിച്ചു സന്നിധാനത്തു കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്ന് പറയുന്നതും ഇതുമായി ബന്ധപ്പെട്ടാണ്.

യുവതീ ദര്‍ശനത്തിനുള്ള നീക്കങ്ങള്‍ വിശ്വസതരല്ലാത്ത പോലീസുകാര്‍ ഒരു കാരണവശാലും അറിയാതെയാകും നടപ്പാക്കുക. മുന്‍പ് യുവതികള്‍ ദര്‍ശനത്തിനായി നിലയ്ക്ല്! എത്തുമ്പോള്‍ തന്നെ ഇക്കാര്യം പമ്പയിലും സന്നിധാനത്തും അറിഞ്ഞിരുന്നു. ഇത് പ്രതിഷേധക്കാര്‍ക്ക് സംഘടിക്കാനുള്ള അവസരം സൃഷ്ടിച്ച സാഹചര്യത്തിലാണിത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും അറിയാതെയാണ് ബിന്ദുവിനും കനകദുര്‍ഗക്കും ശശികലയ്ക്കും ഇത്തരത്തില്‍ സന്നിധാനത്ത് എത്താനായതെന്നതിനാലാണിത്. യുവതികളെ സന്നിധാനത്തേക്ക് അയ്ക്കാന്‍ പോലീസിനു താല്‍പര്യമില്ലെന്ന സന്ദേശം നല്‍കാനാണ് ശ്രീലങ്കയില്‍ നിന്ന് എത്തിയ മറ്റൊരു സംഘത്തിലെ സ്ത്രീയെയും യുവതികളായ ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള യുവതികളായ മാധ്യമപ്രവര്‍ത്തകരെയും പോലീസ് നിലയ്ക്കലില്‍ തടഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (33 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (53 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends