Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ 36 കാരി ദളിത് യുവതിയെ ശബരിമലയിൽ എത്തിച്ചെന്ന് അവകാശവാദം

09 JANUARY 2019 02:05 PM IST
മലയാളി വാര്‍ത്ത

യുവതികളെ ശബരിമലയിലെത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ പുതിയ അവകാശവാദവുമായി മുന്നോട് വന്നിരിക്കുന്നു. ഇന്നലെ 36 കാരിയായ ദളിത് യുവതി ശബരിമലയിൽ എത്തി എന്നാണ്‌ ഇവർ പറയുന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി മല ചവിട്ടി ചരിത്രം കുറിച്ച ബിന്ദുവിനെയും കനക ദുര്‍ഗയെയും എത്തിച്ചത് ഈ ഫേസ് ബുക്ക് കൂട്ടായ്മയാണ് . ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗയും ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു

കനകദുര്‍ഗയും പതിനെട്ടാംപടി കയറിയല്ല സന്നിധാനത്ത് എത്തിയത്. പതിനെട്ടാം പടി കയറി എന്ന് സര്‍ക്കാരും പോലീസും അവകാശപ്പെടുന്ന ശ്രീലങ്കന്‍ സ്വദേശിനി ശശികലയുടെ കാര്യത്തിൽ പക്ഷെ വ്യക്തതയില്ല. മാത്രമല്ല ശശികല ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 36കാരിയായ ദളിത് യുവതി ഗര്‍ഭപാത്രം നീക്കം ചെയ്തതോ ആര്‍ത്തവ ചക്രം നിലച്ചതോ അല്ലെന്നും അവർ പതിനെട്ടാം പടി കയറിയാണ് ദർശനം നടത്തിയതെന്നും തെളിവായി 36 വീഡിയോ ഉണ്ട് എന്നും യുവതിയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം പുറത്തു വിടാം എന്നും ഫേസ് ബുക്ക് കൂട്ടായ്മ പറയുന്നു പറയുന്നു

ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ രാഹുൽ ഈശ്വർ മുതൽ സുകുമാരൻ നായർ വരെയുള്ളവരോടാണ്എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ് ... ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടിയല്ലാതെ നവോത്ഥാന കേരളം ഇന്നലെ വീണ്ടും ശബരിമലയിലെ പതിനെട്ടാം പടി ചവിട്ടി കയറിയിരിക്കുന്നു. നെയ്യഭിഷേകമടക്കം നടത്തി കേരളത്തിന്റെ മുന്നോട്ടു പോക്കിനെ തടയാൻ ഒരു പ്രതിലോമശക്തികളേയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മലയാളി തന്നെയായ 36 വയസ്സുള്ള ദളിത് യുവതി പതിനെട്ടാം പടി കയറിയിരിക്കുകയാണ് . ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ അവർ തിരിച്ച് പമ്പയിലെത്തുകയും ചെയ്ത് സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് . ഓർമ്മിക്കുക , ഗർഭപാത്രം നീക്കം ചെയ്യാത്ത ആർത്തവ ചക്രം നിലക്കാത്ത യുവതിയാണ് ഇന്നലെ ശബരിമലയിലെത്തിയത്

തന്ത്രിയോട് പരസ്യമായി മാപ്പ് പറയണമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
താന്ത്രിയോട് എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ഇങ്ങനെയാണ് ..
തന്ത്രിയോട് : താങ്കളുടെ ഭാഷയിൽ അമ്പലം അശുദ്ധമായിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു . ഒന്നുകിൽ വിശുദ്ധി നഷ്ടപ്പെട്ട മൂർത്തിക്കു മുമ്പിൽ പൂജ നടത്തി ഇന്നലെ രാവിലെ മുതൽ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് മാപ്പ് പറയുക അല്ലെങ്കിൽ ബിന്ദുവിനേയും കനക ദുർഗ്ഗയേയും അപമാനിക്കാൻ ശുദ്ധി കലശം നടത്തിയതിന് പരസ്യമായി മാപ്പു പറയുക എന്നിങ്ങനെയാണ് ഫേസ്ബുക് പോസ്റ്റ്

ഇതിനിടയിൽ ശബരിമല പാതയില്‍ കാട്ടാനക്കൂട്ടം ഇറങ്ങുകയും ഒരു ഭക്തൻ മരിക്കുകയും ചെയ്തത് അയ്യപ്പ കോപമായും ഭക്തർ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.. ഇന്നലെ രാത്രിയാണ് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങിയത്. നിലയ്ക്കലിനടുത്ത് ആര്യാട്ടുകവല, ചെളിക്കുഴി, കമ്പകത്തു വളവ്, ളാഹ എന്നീ സ്ഥലങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (16 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (34 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (54 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends