Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ച് ലിംഗ സമത്വം നടപ്പിലാക്കാൻ വനിതാമതിൽ വരെ നിർമ്മിച്ച് സർക്കാർ പാടുപെടുമ്പോൾ കൊച്ചി നഗരത്തിൽ സ്ത്രീകൾക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങളിൽ റെക്കോർഡ് വർധന

09 JANUARY 2019 07:19 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച് ലിംഗ സമത്വം നടപ്പിലാക്കാൻ വനിതാമതിൽ വരെ നിർമ്മിച്ച് സർക്കാർ പാടുപെടുമ്പോൾ കൊച്ചി നഗരത്തിൽ സ്ത്രീകൾക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങളിൽ റെക്കോർഡ് വർധന. ഈ കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ 954 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത് 2017 ൽ 663 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത് . ഡിസംബറിലെ കണക്ക് പുറത്തു വരുമ്പോൾ 954 എന്നത് വർധിക്കും. കഴിഞ്ഞ വർഷം 24 കുട്ടികൾ ബലാൽസംഗത്തിന് ഇരയാവുകയും ചെയ്തു. കൊച്ചി നഗരം സ്ത്രീകൾക്ക് തീരെ സുരക്ഷിതമല്ലാതായി തീർന്നിരിക്കുകയാണെന്ന് പോലീസ് തന്നെ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

കഴിഞ്ഞയാഴ്ച സിനിമാ താരം ലീനയുടെ ബ്യൂട്ടി പാർലറിൽ മുംബൈ അധോലോക സംഘം വെടിവയ്പ് നടത്തിയതിന് പിന്നാലെയാണ് സ്ത്രീകൾക്കെതിരായ അതിക്രമ കണക്കുകൾ പുറത്തു വന്നത്. കൊച്ചിയിൽ അധോലോക സംഘങ്ങൾ സജീവമാണെന്ന് പോലീസ് തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

2012 ൽ 384 സ്ത്രീ ആക്രമണ കേസുകൾ മാത്രമാണ് കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അന്നത്തെ കൊച്ചിയല്ല ഇന്നത്തെ കൊച്ചി. മെട്രോ സർവീസ് ഉൾപ്പെടെ കൊച്ചി ഒരു പാട് മാറി കഴിഞ്ഞു. കൊച്ചിയിൽ ബഹുനില സൗധങ്ങൾ നിറഞ്ഞു. ആധുനികനഗരം എന്ന പേര് കൊച്ചി എന്നേ സ്വന്തമാക്കി കഴിഞ്ഞു. കൊച്ചിപഴയ കൊച്ചിയല്ല ബിലാൽ പഴയ ബിലാലുമല്ല എന്ന സിനിമാ ഡയലോഗ് ഇന്നത്തെ കൊച്ചിയെ സംബന്ധിച്ചത്തോളം തീർത്തും അന്വർത്ഥമായിരിക്കുകയാണ്.

കേരളത്തിലെ ഒരു നഗരത്തിലുമില്ലാത്ത സൗകര്യങ്ങളാണ് ഇന്ന് കൊച്ചിയിൽ ഉള്ളത് . ബലാൽ സംഗം, ലൈംഗിക പീഡനം എന്നീ കേസുകളിൽ കഴിഞ്ഞ വർഷം കൊച്ചിയിൽ രജിസ്റ്റർ ചെയ്തത് 312 കേസുകളാണ്. 2012 ൽ ഇത് 136 ആയിരുന്നു. വീട്ടിനുള്ളിൽ സ്ത്രീകൾ സുരക്ഷിതരാണെന്നാണ് കണ്ടെത്തൽ. കൊച്ചിയിലെ വീടുകളിൽ സ്ത്രീകൾക്ക് നേരേ അതിക്രമങ്ങൾ തീരെ കുറവാണ്. 2012 ൽ 127 കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2014 ൽ 150 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു . എന്നാൽ 2018 ൽ 66 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേ സമയം പൂവാല കേസുകൾ കുറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഇതു 63 ആയി ഉയർന്നു. 6 വർഷം മുമ്പ് 16 പൂവാല കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. പെൺകുട്ടികൾ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടാണ് എണ്ണത്തിൽ വർധനവുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ കൊച്ചിയിൽ കുറയുന്നുണ്ട്. 2017 ൽ 139 കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥലത്ത് ഇക്കഴിഞ്ഞ വർഷം 126 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബലാൽസംഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ കുറവുണ്ട്. കുട്ടികളെ തട്ടി കൊണ്ടു പോകുന്നതിന് 8 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ലിംഗസമത്വവും സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. സ്ത്രീകൾക്ക് വേണ്ടിയാണ് സർക്കാർ തങ്ങളുടെ പ്രവർത്തനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. ധനമന്ത്രി ഉൾപ്പെടെയുള്ളവർ സ്ത്രീപക്ഷ നിലപാടുകൾക്ക് ഒപ്പം നിൽക്കുന്നവരാണ്. കേരളത്തിലെ മന്ത്രിമാരെല്ലാം സ്ത്രീകൾക്ക് വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും മെട്രോ നഗരത്തിൽ ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. എന്തു കൊണ്ടാണെന്നാണ് ചോദ്യം.

സർക്കാർ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. കൊച്ചിയിൽ സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള പോലീസ് നടപടികൾ ശക്തമാണ്. പെട്രോളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ശക്തമാണെന്ന് പോലീസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (13 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (33 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (57 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends