ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് അയ്യപ്പവേഷത്തില്‍ സുരക്ഷ ഒരുക്കാനായി പൊലീസ് ഭക്തരുടെ ഇരുമുടിക്കെട്ട് ശേഖരിക്കുന്നു; വിവാദ വാർത്തയ്ക്ക് പിന്നാലെ വിവരം ചോര്‍ത്തിയെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേയ്ക്ക് തട്ടി

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് അയ്യപ്പവേഷത്തില്‍ സുരക്ഷ ഒരുക്കാനായി പൊലീസ് ഭക്തരുടെ ഇരുമുടിക്കെട്ട് ശേഖരിക്കുന്നുവെന്നുള്ള വാർത്തയ്ക്ക് പിന്നാലെ വിവരം ചോര്‍ത്തിയെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി റിപ്പോട്ടുകൾ. സന്നിധാനം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അനിലിനെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
തിരക്കിനിടെ തീര്‍ത്ഥാടകരുടെ കൈയില്‍ നിന്ന് വീണു പോകുന്ന ഇരുമുടിക്കെട്ട് പൊലീസുകാര്‍ സൂക്ഷിക്കുന്ന പതിവുണ്ട്. ഇത് അന്വേഷിച്ച് മഫ്തി പൊലീസ് സന്നിധാനം സ്റ്റേഷനില്‍ എത്തിയിരുന്നു. എന്തിനുവേണ്ടിയാണ് ഇത് ശേഖരിക്കുന്നത് എന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തിരക്കിയിരുന്നു. കൂടാതെ സന്നിധാനം ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്ററിലും ഇരുമുടിക്കെട്ട് തേടി പൊലീസ് എത്തി. ഇതിനെപ്പറ്റി മാധ്യങ്ങളിൽ വാർത്ത വന്നത് പൊലീസ് ചോർത്തിക്കൊടുത്തതാണെന്നാണ് ആക്ഷേപം. അന്നു സന്നിധാനം സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് സിവിൽ പൊലീസ് ഓഫിസർ അനിലാണെന്നു കണ്ടെത്തി വിശദീകരണം ചോദിച്ചിരുന്നു.
ഇത് പൊലീസ് ചോര്‍ത്തിക്കൊടുത്ത വാര്‍ത്തയാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് അനിലിനെതിരേ നടപടിയുണ്ടായത്. അന്ന് സന്നിധാനം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അനിലിനോട് വിശദീകരണം ചോദിച്ചിരുന്നു. അദ്ദേഹം അറിയാതെ വിവരം പുറത്തറിയില്ല എന്ന് പറഞ്ഞാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha






















