Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക്' വീണ്ടും പണി പറ്റിച്ചു ! ; ദർശനം നടത്താനാകാതെ രണ്ടു വട്ടവും മടങ്ങിയ ദ​ളി​ത് വ​നി​താ നേ​താ​വ് മഞ്ജു ദർശനം നടത്തിയതായി അവകാശവാദം; പോലീസ് അകമ്പടിയില്ലാതെ മറ്റു തീർഥാടകർക്കൊപ്പം മലകയറ്റം സ്ഥിരീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ

09 JANUARY 2019 08:30 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശ​ബ​രി​മ​ല‍​യി​ൽ വീ​ണ്ടും യു​വ​തി ദ​ർ​ശ​നം ന​ട​ന്ന​താ​യി അവകാശവാദവുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. കേ​ര​ള ദ​ളി​ത് മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ നേ​താ​വ് എ​സ്.​പി. മ​ഞ്ജു​വാ​ണ് (35) ശ​ബ​രി​മ​ല ദ​ർ‌​ശ​നം ന​ട​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മല കയറിയത് പൊലീസ് സംരക്ഷണമില്ലാതെയാണെന്നും മഞ്ജു വ്യകത്മാക്കി.

ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​വ​ർ ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി അ​റി​യി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ അ​യ്യ​പ്പ ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി മ​ഞ്ജു പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഇ​വ​ർ പു​റ​ത്തു​വി​ട്ടു. പ​തി​നെ​ട്ടാം പ​ടി​യി​ലൂ​ടെ ത​ന്നെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും മ​ഞ്ജു അ​റി​യി​ച്ചു.

നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓൺലൈൻ ഗ്രൂപ്പിന്‍റെ സഹായം തനിക്കുണ്ടായിരുന്നു. അയ്യപ്പനിൽ സമർപ്പിച്ചായിരുന്നു ശബരിമല തൃശൂരിൽ നിന്നാണ് യാത്ര തിരിച്ചത്. ആചാരസംരക്ഷകർ എന്നുപറഞ്ഞ് ശബരിമലയിൽ നിൽക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടി. പൂജാദ്രവ്യങ്ങൾ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. അവിലും മലരും ഭസ്മവും മഞ്ഞൾപ്പൊടിയും നെയ്ത്തേങ്ങയുമൊക്കെ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് ശബരിമലയിൽ ഉണ്ടായിരുന്ന മറ്റ് ഭക്തർ പറഞ്ഞുതന്നുവെന്നും മഞ്ജു പറഞ്ഞു.

തൃ​ശൂ​രി​ൽ​നി​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പ​മ്പ​യി​ൽ എ​ത്തി​യെ​ന്നും ഭ​ക്ത​ർ​ക്കൊ​പ്പ​മാ​ണ് മ​ല ച​വി​ട്ടി​യ​യത്. മാ​ർ​ഗ​മ​ധ്യേ യാ​തൊ​രു പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​യി​ല്ല. ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി ഉ​ച്ച​യോ​ടെ തി​രി​കെ കോ​ട്ട​യ​ത്ത് എ​ത്തി​യ മ​ഞ്ജു ട്രെ​യി​നി​ൽ കൊ​ല്ല​ത്തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വീ​ട്ടി​ൽ എ​ത്തി​യ​ശേ​ഷ​മാ​ണ് മ​ഞ്ജു ദ​ർ​ശ​നം ന​ട​ത്തി​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

ക​ഴി​ഞ്ഞ ചി​ത്തി​ര​ആ​ട്ട​വി​ശ​ഷ സ​മ​യ​ത്ത് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു തു​നി​ഞ്ഞ മ​ഞ്ജു​വി​ന് പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മ​ല​യി​റ​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു. മാ​ല​യി​ട്ട് വൃ​ത​മെ​ടു​ത്ത മ​ഞ്ജു ആ​ദ്യ​ത​വ​ണ ഇ​ട്ട മാ​ല ഊ​രി​യി​രു​ന്നി​ല്ല. മ​ല ക​യ​റാ​തെ മാ​ല ഊ​രി​ല്ല എ​ന്ന വാ​ശി​യി​ലാ​യി​രു​ന്നു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യു​ള്ള മ​ഞ്ജു​വി​ന്‍റെ മൂ​ന്നാ​മ​ത്തെ ശ്ര​മ​മാ​ണ് വി​ജ​യി​ച്ച​ത്. ഇ​തി​ന് മു​ൻ​പ് മ​നീ​തി സം​ഘ​ത്തോ​ടൊ​പ്പം പി​ന്തു​ണ​യു​മാ​യി മ​ല​ക​യ​റാ​ൻ ശ്ര​മി​ച്ച ദി​വ്യാ ദി​വാ​ക​ർ, സീ​ന, ലി​ബി സി.​എ​സ്, അ​മ്മി​ണി എ​ന്നി​വ​ർ​ക്കൊ​പ്പ​വും മ​ഞ്ജു ഉ​ണ്ടാ​യി​രു​ന്നു. ആ​ദ്യ​ത​വ​ണ ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ ശ്ര​മി​ച്ച സ​ന്ദ​ർ​ഭ​ത്തി​ൽ മ​ഞ്ജു​വി​ന്‍റെ വീ​ട് സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചി​രു​ന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (11 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (31 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (55 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends