മതനേതാക്കന്മാര്‍ക്ക് മറുപടിയില്ല... ഇനി വെള്ളാപ്പള്ളിയുടെ ഊഴം, മുസ്ലീംലീഗില്‍ തീവ്രവാദികള്‍, ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ മന്ത്രിസഭ പൊട്ടും

എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനെതിരേയും രമേഷ് ചെന്നിത്തലയ്‌ക്കെതിരേയും ശക്തമായ് ആഞ്ഞടിച്ചത് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സജീവ സാന്നിദ്ധ്യത്തിലായിരുന്നു. എന്നാല്‍ തലയിരിക്കുമ്പോള്‍ വാലാടണ്ട എന്ന മട്ടില്‍ ആശാന്‍ പറയുന്നതും കേട്ട് എല്ലാം ശരിയെന്ന് തലകുലുക്കി. സുകുമാരന്‍ നായരെ പത്രങ്ങളായ പത്രങ്ങളും ചാനലുകളും ആഘോഷിച്ചപ്പോഴും പാവം വെള്ളാപ്പള്ളി തനിക്കും ഒരവസരം വരും എന്ന മട്ടില്‍ ഒതുങ്ങിക്കഴിഞ്ഞു.
നാട്ടില്‍ കൊള്ളാവുന്ന എല്ലാവരും സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞു. വി.എസും മുസ്ലീം ലീഗും ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചെങ്കിലും കാരണഭൂതരായ ചെന്നിത്തലയും മുഖ്യമന്ത്രിയും മിണ്ടിയില്ല. മതനേതാക്കന്മാരാണ് അവര്‍. അവര്‍ക്കെതിരെ ഒരു മറുപടിയുമില്ല.
അങ്ങനെ ആരോടെങ്കിലും രണ്ടക്ഷരം പറയണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഇന്ത്യാവിഷന്‍ മുഖാമുഖവുമായ് വെള്ളാപ്പള്ളിയുടെ അടുത്തെത്തിയത്. ഉടന്‍ വെള്ളാപ്പള്ളി മനസു തുറന്നു, മുസ്ലീം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറിയതായ് സംശയിക്കുന്നു. കേരള രാഷ്‌ട്രീയത്തില്‍ ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ് വെള്ളാപ്പള്ളിയുടെ ഈ തീവ്രവാദ പ്രയോഗം. വിശാല ഹിന്ദു ഐക്യത്തിനായി വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും ഒത്തു ചേര്‍ന്നത് മുസ്ലീംലീഗ് വിമര്‍ശിച്ചിരുന്നു. അതിനെതിരേയായിരുന്നു വെള്ളാപ്പള്ളിയുടെ ഈ വിമര്‍ശനം.
ഉമ്മന്‍ ചാണ്ടിയെ വെള്ള പൂശാന്‍ വെള്ളാപ്പള്ളി ശ്രമിച്ചപ്പോള്‍ ചെന്നിത്തലയെ ശക്തമായി എതിര്‍ത്തു. രമേഷ് ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ 24 മണിക്കൂറിനകം മന്ത്രിസഭ ആറുനിലയില്‍ പൊട്ടുമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്‍എസ്‌എസ് സഹായിച്ചിട്ടാണ് ചെന്നിത്തല കെപിസിസി പ്രസിഡന്റായത്. നിലവില്‍ യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി തന്നെ യോഗ്യന്‍.
തെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്‍എസ്‌എസുമായി കൂടിയാലോചിക്കും. വേണ്ടിവന്നാല്‍ രാഷ്‌ട്രീടപ്പാര്‍ട്ടി രൂപീകരിക്കും.
https://www.facebook.com/Malayalivartha