വയനാട് ബത്തേരിയില്‍ , വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങി

വയനാട് ബത്തേരി തേലംപറയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കുടുങ്ങി.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ തേലമ്പറ്റയിലെ ഒരു കര്‍ഷകന്റെ പശുവിനെ കടുവ കൊന്നിരുന്നു.
പത്ത് മണിയോടെ പ്രദേശത്തെ മറ്റൊരു പശുവിനെയും ആക്രമിച്ചു. നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കാട്ടിലേക്ക് ഓടി മറഞ്ഞു.
തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. അര്‍ദ്ധരാത്രിയോടെ കടുവ കൂട്ടില്‍ കയറി. 10-വയസ്സ് തോന്നിക്കുന്ന കടുവയുടെ പല്ലുകളില്‍ ചിലത് നഷ്ട്ടപ്പെട്ടിട്ടുണ്ട്.
ഇര തേടാന്‍ കഴിയാത്തതിനാലാണ് നാട്ടില്‍ ഇറങ്ങുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
അവശനായതിനാല്‍ കടുവയെ തിരികെ കാട്ടില്‍ വിടുന്നത് പ്രായോഗികമല്ല. മൃഗശാലയിലേക്കു മാറ്റാനാണ് ശ്രമം.
https://www.facebook.com/Malayalivartha

























