സത്യവും മൂല്യവുമെല്ലാം അവഗണിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍; മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ ഗെഗോങ്ങ് അപാങ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു

മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ ഗെഗോങ്ങ് അപാങ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ആദര്‍ശങ്ങളിലൂടെയല്ല പാര്‍ട്ടിയുടെ സഞ്ചാരമെന്ന് അദ്ദേഹം രാജി സമര്‍പ്പിച്ചത്.
ഇത് സംബന്ധിച്ച കത്ത് അമിത്ഷായ്ക്ക് നല്‍കിയിട്ടുണ്ട്.സത്യവും മൂല്യവുമെല്ലാം അവഗണിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. യഥാര്‍ഥ പ്രശ്നങ്ങളെ സര്‍ക്കാര്‍ നേരിടുന്നില്ലെന്നും അപാങ് കുറ്റപ്പെടുത്തി. അരുണാചലില്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ അദ്ദേഹത്തിന്റെ രാജി ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.
നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ടാകം സഞ്ജയ് പറഞ്ഞതിന് പിന്നാലെയുള്ള അപാങിന്‍റെ രാജി അരുണാചലില്‍ ഏറെ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























