വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവായ ഇന്ത്യൻ വംശജൻ രാജിവെച്ചു

അമേരിക്കയിലെ വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവായിരുന്ന ഇന്ത്യൻ വംശജൻ രാജ് ഷാ രാജിവെച്ചു. ഈ പദവിയിലിരിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് 34കാരനായ ഷാ. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയിലെ ഗവേഷകനായിരുന്ന ഇദ്ദേഹം 2017 ജനുവരിയിലാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി വക്താവായി ചുമതലയേറ്റത്.
പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ അമരത്തേക്കാണ് ഷാ പോകുന്നതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 1970 കളിൽ ഗുജറാത്തിൽനിന്ന് യു.എസിലേക്ക് കുടിയേറിയതാണ് ഷായുടെ മാതാപിതാക്കൾ.
https://www.facebook.com/Malayalivartha

























