പ്ലാസ്റ്റിക് സര്‍ജറി നടത്തിയ നടിയുടെ അവസ്ഥ കണ്ട് സങ്കടത്തോടെ സോഷ്യല്‍ മീഡിയ

പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടി പെട്ടുപോയി. നടിയും അവതാരകയുമായ സാറാ ഖാനാണ് കടുത്ത പരിഹാസം ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്നത്. പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നുണ്ടെന്ന് അറിയിച്ച് സാറ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ചുണ്ടുകളില്‍ നടത്തിയ ശസ്ത്രക്രിയ അബദ്ധമായി പോയെന്നായിരുന്നു കമന്റുകളില്‍ ഏറെയും. പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞതിനു ശേഷം ആദ്യമായാണ് സാറ സ്വന്തം ചിത്രം പങ്കുവച്ചത്.
ഇതിനുപിന്നാലെ ട്രോള്‍ മഴയായിരുന്നു. പരിഹാസത്തില്‍ തുടങ്ങിയെങ്കിലും അല്പം കഴിഞ്ഞതോടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായി. എന്നാല്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്നായിരുന്നു സാറയുടെ പ്രതികരണം.'ട്രോളുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

അവ കണ്ട് ഞാന്‍ നന്നായി ചിരിക്കുന്നുണ്ട്. എന്നെ വെറുക്കുന്നവര്‍ക്ക് ശ്രദ്ധ കിട്ടാനായി ഏതറ്റം വരെയും പോകാം. പ്ലാസ്റ്റിക് സര്‍ജറിയല്ല ഞാന്‍ ചെയ്തത്. ലിപ് ഫില്ലേഴ്‌സ് മാത്രമാണ് സാറ പറഞ്ഞു.

https://www.facebook.com/Malayalivartha

























