രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്ന വഴിയില്‍ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചില്‍... പിന്നെ കണ്ടത് ഒരു കൂട്ടം തെരുവ് നായ്ക്കളാല്‍ ചുറ്റപ്പെട്ട നിലയില്‍ ചോരകുഞ്ഞ്; ശാസ്താംകോട്ടയില്‍ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോര കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്ന രതീഷും അനിയനും കൂടി രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്ന വഴിയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. തുടര്‍ന്നു നടന്ന പരിശോധനയില്‍ ഒരു കൂട്ടം തെരുവ് നായിക്കളാല്‍ ചുറ്റപ്പെട്ട നിലയില്‍ ഒരു കുഞ്ഞിനെ കാണുകയായിരുന്നു. പിന്നീട് നായ്ക്കളെ ഓടിച്ചുവിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ രതീഷ് പൊലീസിനെ വിളിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രഥമശുശ്രൂഷകള്‍ നല്‍കുകയും കുഞ്ഞിനെ കൊല്ലം അമ്മ തൊട്ടിലിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം ഇതിനെ കുറിച്ച് ഒരു യുവാവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടോതെയാണ് സംഭവം എല്ലാവരും അറിയുന്നത്.
https://www.facebook.com/Malayalivartha

























