Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പാല്‍ സൊസൈറ്റി പരിപാടി അല്ല പിന്നെയോ... ആര്‍ത്തവ രക്തം ശുദ്ധമെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ എകെജി സെന്ററില്‍ വിതരണം ചെയ്യട്ടെയെന്ന മുസ്ലി ലീഗ് വനിതാ നേതാവിന് ഉശിരന്‍ മറുപടിയുമായി ഡോ. വീണ ജെഎസ്; ഡോക്ടറുടെ മറുപടി സത്യമോ?

17 JANUARY 2019 12:12 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ മറ്റൊരു വിവാദം കനം വയ്ക്കുകയാണ്. നേരത്തെ പുറത്ത് പറയാന്‍ മടിച്ചിരുന്ന ആര്‍ത്തവ രക്തം ശുദ്ധമെന്നും അശുദ്ധമെന്നും പറഞ്ഞ് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ വിമര്‍ശിച്ചും അവഹേളിച്ചും രംഗത്തെത്തിയ മുസ്ലിം ലീഗ് നേതാവ് ഷാഹിന നിയാസിക്ക് മറുപടിയുമായി ഡോക്ടര്‍ വീണ ജെഎസ്. ആര്‍ത്തവ രക്തം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശുദ്ധമാണെങ്കില്‍ പാല്‍ സൊസൈറ്റിക്കാര്‍ ശേഖരിക്കുന്നതു പോലെ ഓരോ വീടുകളില്‍ നിന്നും ആര്‍ത്തവ രക്തം ശേഖരിക്കട്ടെയെന്നും എകെജി സെന്ററില്‍ വിതരണം ചെയ്യട്ടെയെന്നും ആയിരുന്നു ഷാഹിനയുടെ പോസ്റ്റ്.

എന്നാല്‍ നിങ്ങള്‍ പറയുന്നതിനും എത്രയോ മുമ്പ് ആര്‍ത്തവ രക്തബാങ്കുകള്‍ അമേരിക്കയിലും മറ്റും ഉണ്ടെന്നും അവിടങ്ങളില്‍ പാല്‍ സൊസൈറ്റിക്കാര്‍ വന്ന് ശേഖരിക്കുന്ന പോലെയല്ല രക്തം സ്വീകരിക്കാറുള്ളതെന്നും വീണ മറുപടിയില്‍ പറയുന്നു. ശരീരത്തിന്റെ പരമാധികാരം വ്യക്തികള്‍ക്കാണെന്ന് ഷാഹിനയെ തിരുത്തുന്നതാണ് വീണയുടെ പോസ്റ്റ്.

മറുപടിയായി ഡോ. വീണ ജെഎസ് പോസ്റ്റ് ചെയ്ത കുറിപ്പ്:

വനിതാ ലീഗ് നേതാവായ ഷാഹിന നിയാസി അറിയാന്‍.

പാല്‍ സൊസൈറ്റിക്കാര്‍ വീടുകളില്‍ നിന്ന് പാല്‍ ശേഖരിക്കുമ്‌ബോലെയല്ല ആര്‍ത്തവരക്തം ശേഖരിക്കേണ്ടത്. ബോഡി ഓട്ടോണമി അഥവാ സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം മനുഷ്യര്‍ക്ക് ഓരോരുത്തര്‍ക്കുമുണ്ട്. വിവാഹിതയായാലും ഇല്ലേലും പെണ്‍ശരീരത്തിനുമേല്‍ ആണിനാണ് അധികാരമെന്നു വിശ്വസിക്കുന്ന സ്ത്രീവിരുദ്ധആണ്‍മേധാവിത്തമനസ്സുള്ള ആളുകള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ലെങ്കിലും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം.

ആര്‍ത്തവരക്തബാങ്ക് എന്നത് താങ്കള്‍ മെനഞ്ഞെടുക്കുന്നതിന് എത്രയോമുന്നേ തന്നെ അത് അമേരിക്കയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. Stem cell തെറാപ്പിക്ക് ആര്‍ത്തവരക്തത്തിലെ കോശങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അല്‍ഷിമേഴ്‌സ് അസുഖത്തിനും പക്ഷാഘാതത്തിനും ഈ stem cell തെറാപ്പി ഉപയോഗപ്പെടുത്താം. അതിനുവേണ്ടി ആര്‍ത്തവരക്തബാങ്കുകള്‍ ഗവേഷണം തുടങ്ങിയിട്ടും ഉണ്ട്.

പക്ഷേ പാല്‍ക്കാരന്‍ വന്നു പാല്‍ വാങ്ങുംപോലെ നടക്കില്ല. പശുവിന്റെ അകിടില്‍ പോയി പാല്‍ എടുക്കും പോലെ ആര്‍ത്തവരക്തം സ്ത്രീശരീരത്തില്‍ നിന്നുമെടുക്കാന്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ലാ. രക്തം ദാനം ചെയ്യുന്ന സ്ത്രീയുടെ പരമാധികാരം ആണത്. ഗവേഷണങ്ങള്‍ക്കു വേണ്ടിയോ ചികിത്സക്ക് വേണ്ടിയോ ഉപയോഗിക്കാന്‍ സ്വന്തം ശരീരത്തിലെ രക്തം കൊടുക്കണോ വേണ്ടയോ എന്ന് അവര്‍ സ്വയം തീരുമാനിക്കുകയും written consent എഴുതി അറിയിക്കുകയും മെന്‍സ്ട്രുവല്‍ കപ്പില്‍ രക്തം ശേഖരിച്ചു സീല്‍ ചെയ്തു, കേടാകാതിരിക്കാന്‍ ഐസ് ബോക്‌സില്‍ വെച്ച് ആര്‍ത്തവബാങ്കില്‍ എത്തിക്കുകയും ചെയ്യും. അതായത് പാല്‍ സൊസൈറ്റി പരിപാടി അല്ലാന്ന്.

ഈ രക്തം എ.കെ.ജി സെന്ററില്‍ വെക്കാന്‍ പറ്റില്ലെന്നും, അവിടെയെത്തുന്ന എല്ലാം സ്വീകരിക്കേണ്ടതല്ലെന്നും, ചിലത് സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അണികള്‍ക്ക് നന്നായിട്ടറിയാം. ഷാഹിനാ, ഇനി അഥവാ നിങ്ങളുടെ ചിന്തകളോട് ഐക്യദാര്‍ഢ്യപ്പെടുന്നവര്‍ പെണ്‍ശരീരത്തില്‍നിന്നും ആര്‍ത്തവരക്തം ശേഖരിച്ചു എ.കെ.ജി സെന്ററില്‍ എത്തിച്ചാല്‍ നിയമം അവരെ കൈവെക്കും. എന്ത് എവിടെ എങ്ങനെ എത്തിക്കണം എന്ന മാര്‍ഗ്ഗരേഖയോ ചെയിന്‍ ഓഫ് കസ്റ്റഡിയോ തെറ്റിക്കുന്ന ഗവേഷണകുതുകികളെ നന്നായി ഡീല്‍ ചെയ്യുന്ന നിയമങ്ങള്‍ നിലവില്‍ ഉണ്ട്ട്ടാ.

പിന്നെ, ആര്‍ത്തവദ്രാവകത്തിന്റെ മുപ്പത്തഞ്ചു ശതമാനം മാത്രമേ രക്തമുള്ളു. അത് പ്രോസസ്സ് ചെയ്തു രക്തദാനത്തിന് തയ്യാറാക്കാന്‍ വലിയ ബുദ്ധിമുട്ടും ചെലവും ആകും. അതാണ് രക്തദാനത്തിന് നിലവില്‍ ആര്‍ത്തവരക്തം എടുക്കാത്തതിനുള്ള ഒരു കാരണം. പിന്നെ ഇതൊന്നുമല്ലേലും ചാവാന്‍ കിടക്കുന്നത് നാമജപം ടീംസ് ആണെങ്കില്‍ 'അശുദ്ധി' പ്രഖ്യാപിച്ചു, ആര്‍ത്തവരക്തം സ്വീകരിക്കാതെ അല്ലെങ്കില്‍ കൊടുക്കാതെ പരലോകത്തേക്ക് പോകാന്‍/അയക്കാന്‍ ആവും തീരുമാനം. ആര്‍ത്തവം അശുദ്ധമല്ലെന്ന് എത്രനാള്‍ ഉരുവിടണം ആവോ

പിന്നെ, സ്ത്രീകളുടെ മാനം. അത് അശ്ലീലമല്ലല്ലോ. 'നിങ്ങളുടെ' എഴുത്ത് വെച്ച് അതിനെപ്പറ്റി 'നിങ്ങളോട്' തര്‍ക്കിക്കാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല. ക്ഷമിക്കുമല്ലോ അല്ലേ ?? വനിതാസഖാക്കളുടെ െ്രെപവറ്റ് പ്രോപ്പര്‍ട്ടിയാണ് അവരുടെ ശരീരം എന്ന് മാത്രം പറഞ്ഞിരുന്നെങ്കില്‍ അതിനൊരു മാനം ഉണ്ടാകുമായിരുന്നു. അവരാണ് അവരുടെ ശരീരത്തിന്റെ അധികാരികള്‍.

നാവും കയ്യും നഖങ്ങളും നന്നായി വിറക്കുന്നതുകൊണ്ട് അക്ഷരങ്ങള്‍ വല്ലാതങ്ങ് മാറിപ്പോകുന്നതിനാല്‍ നിങ്ങള്‍ക്കനുയോജ്യമായ ഭാഷ മാത്രമേ മോണിറ്ററില്‍ എന്റെ കണ്ണുകള്‍ക്ക് തെളിയുന്നുള്ളു എന്നതിനാല്‍ ഞാന്‍ ഇപ്പൊ നിര്‍ത്തുന്നു. സ്ത്രീകള്‍ക്ക് പൊതുവേദികള്‍ തരാതിരിക്കാനുള്ള കാരണം മറച്ചുവെക്കാന്‍ ഒരുപാട് കണ്ടങ്ങള്‍ വനിതകള്‍ക്ക് വേണ്ടി നിരത്തിവെച്ചിരിക്കുന്ന കൂട്ടം നിങ്ങള്‍ക്ക് പരിചയമുണ്ടായിരിക്കുമല്ലോ? അതുകൊണ്ട് ഞാനായിട്ട് നിങ്ങള്‍ക്ക് കണ്ടങ്ങള്‍ കാണിച്ച് തരാന്‍ ഉദ്ദേശിക്കുന്നില്ല.

നല്ല നമസ്‌ക്കാരം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends