Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വേണ്ടാത്ത സ്ഥലത്ത് വി.എസിനെ ദുരുപയോഗം ചെയ്യരുത്, ആ നല്ല മനുഷ്യൻ ജീവിച്ചോട്ടെ; വിവാദങ്ങളിൽ ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദനെ വലിച്ചിഴയ്‌ക്കരുതെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ

17 JANUARY 2019 01:03 PM IST
മലയാളി വാര്‍ത്ത

ആലപ്പാട് കരിമണൽ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയിൽ പ്രതികരണവുമായി വ്യവസായമന്ത്രി ഇ.പി.ജയരാജൻ. വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത്തരം വിവാദങ്ങളിൽ ആ നല്ല മനുഷ്യനെ വലിച്ചിഴയ്‌ക്കരുതെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു.

ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാൻ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. ഇന്നത്തെ നിലയിൽ ഇനിയും മുന്നോട്ടുപോയാൽ, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പർ കുട്ടനാട് വരെയുള്ള കാർഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് തീർച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്. ജനിച്ച മണ്ണിൽ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ടെന്നുമായിരുന്നു വിഎസിന്റെ പ്രസ്താവന.

എന്നാൽ വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് മാദ്ധ്യമ സൃഷ്‌ടിയാണെന്നുമായിരുന്നു മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു. വെറുതെ വേണ്ടാത്ത സ്ഥലത്ത് വി.എസിനെ ദുരുപയോഗം ചെയ്യരുത്. ആ നല്ല മനുഷ്യൻ ജീവിച്ചോട്ടെ, ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വി.എസിന്റെ പ്രസ്‌താവന മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറയില്ലെന്നും അങ്ങനെ വാർത്തയുണ്ടാക്കണമെങ്കിൽ ആയിക്കോളാനുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം ആലപ്പാട്ടെ സമരക്കാർക്ക് ചർച്ചയുടെ നോട്ടീസ് നൽകിയിട്ടുണ്ട്. സമരക്കാരുടെ ആശങ്കകൾ പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടെന്നും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി ഖനനം തുടരുമെന്നും മന്ത്രി പറഞ്ഞു.

കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിക്കുന്ന ആലപ്പാട്ടെ ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് വ്യവസായമന്ത്രിയാണ് ചര്‍ച്ച നടത്തുക. സീ വാഷിംഗ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഖനനം പൂര്‍ണ്ണമായും നിര്‍ത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം.

സമരത്തിന് കൂടുതല്‍ പിന്തുണ കിട്ടുന്നത് തിരിച്ചറിഞ്ഞത് കൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് മുന്‍കയ്യെടുത്തത്. ഖനനത്തിന്റെ ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ വെക്കാനും ഇടക്കാല റിപ്പോര്‍ട്ട് വരും വരെ സീ വാഷിംഗ് നിര്‍ത്തിവെക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. സമരസമിതിയോട് മുഖം തിരിച്ചു നിന്ന സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ മുന്നോട്ട് വെച്ച ശാസ്ത്രീയമായ ഖനനം എന്ന തീരുമാനത്തോട് സമരസമിതിക്ക് യോജിപ്പില്ല. ചര്‍ച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാരുടെ പ്രതികരണം. ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചര്‍ച്ചയില്‍ പങ്കെടുത്താല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.

അതേസമയം ആ​ല​പ്പാ​ട് ന​ട​ക്കു​ന്ന ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​ല്‍ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ റി​പ്പോ​ർ​ട്ട്​ തേ​ടി. ഖ​ന​ന​ത്തി​ന്റെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച്​ കൊ​ല്ലം ക​ല​ക്ട​റോ​ടാ​ണ് ജ​സ്​​റ്റി​സ്​ എ.​കെ. ഗോ​യ​ൽ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​രി​മ​ണ​ല്‍ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ദേ​ശ​ത്തെ 17 വ​യ​സ്സു​കാ​രി​യു​ടെ വി​ഡി​യോ ദൃ​ശ്യ​ത്തെ​ക്കു​റി​ച്ച്​ ജ​നു​വ​രി 16ന്​ ​ദി ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​ ന​ൽ​കി​യ വാ​ര്‍ത്ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യാ കേ​സ്​ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends