ബാറുകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇനി ആശ്വസിക്കാം, സ്വയം തൊഴില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്

ബാറുകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇനി ആശ്വസിക്കാം. പുതിയ സ്വയംതൊഴില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. പുതിയ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 'സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി' എന്ന പേരിലാണ് സഹായമെത്തിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ വായ്പയായും അര ലക്ഷം രൂപ ഗ്രാന്റ്/സബ്‌സിഡി ആയും അനുവദിക്കും.
അഞ്ചു വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. നാലു ശതമാനമാണ് പലിശ. സ്വയം തൊഴില്‍ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കുകയും ചെയ്യും.
https://www.facebook.com/Malayalivartha
























