യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്നത് പിഞ്ച് കുഞ്ഞ്; കെഎസ്‌ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് ഇടിച്ചു... ബസ് സ്റ്റോപ്പില്‍ നിന്ന യുവതിയ്ക്കും കുഞ്ഞിനും പരിക്ക്; സംഭവം നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ.ശാലിനിയ്ക്കും മകന്‍ ജഗനുമാണ് പരിക്കേറ്റത്. കെഎസ്‌ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് ഇടിച്ച് യുവതിയ്ക്ക് പരിക്ക്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്ബോഴായിരുന്നു സംഭവം. യുവതിയുടെ കൈയ്യില്‍ കുഞ്ഞും ഉണ്ടായിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിന്റെ വാതില്‍ താനെ തുറന്നാണ് അപകടം ഉണ്ടായത്. ശാലിനിയുടെ ഒക്കത്തിരുന്ന ജഗന്റെ പുറത്താണ് വാതില്‍ അടിച്ചത്. ശാലിനിയുടൈ കൈയ്ക്കും പരിക്കുണ്ട്. നെയ്യാറ്റിന്കരയിലാണ് സംഭവം.
https://www.facebook.com/Malayalivartha
























