കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ രാത്രി 12 ഓടെ ശാസ്താംകോട്ട പഴയ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ ആല്‍ത്തറയിലാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതോടെ പോലീസെത്തി കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിനെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha
























