എല്ലാപ്രതികളും 24ന് ഹാജരാകണമെന്ന് കോടതി; കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതകക്കേസില്‍ വാദം ജനുവരി 24 ന് തുടങ്ങും...

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല കെവിൻ വധ കേസിൽ പ്രാഥമിക വാദം ജനുവരി 24 ന് തുടങ്ങും. കെവിന്റെ ഭാര്യ നീനു ചാക്കോയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലചെയ്തുവെന്നാണ് കേസ്. എല്ലാപ്രതികളും 24ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് പ്രതികള്‍ ആവശ്യപ്പെട്ടു. 2018 മെയ് 28നാണ് കെവിന്റെ മൃതദേഹം കൊല്ലം ജില്ലയില്‍ കണ്ടെത്തിയത്.
വധക്കേസില്‍ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലിലാണ് വിചാരണ നടക്കുക. കൊലക്കേസിലെ 13 പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും 6 പേര്‍ റിമാന്‍ഡിലുമാണ്.
https://www.facebook.com/Malayalivartha
























