Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇടതു മുന്നണി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയ ഉടനെ കൂകി വിളി ; പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രിയെ കൂകി വിളിച്ചവർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചേക്കും

17 JANUARY 2019 01:16 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രിയെ കൂകി വിളിച്ചവർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചേക്കും. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനിടെയാണ് സംഭവം.

മുഖ്യമന്ത്രി പിണറായി വിജയൻ ഇടതു മുന്നണി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയ ഉടനെയാണ് കൂകി വിളിയുയർന്നത്. മുഖ്യമന്ത്രി അസഹ്യനാവുകയും ബഹളമുണ്ടാക്കിയവരെ താക്കീത് ചെയ്യുകയും ചെയ്തു. ഇതെല്ലാം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു. പ്രധാനമന്ത്രിയെ സംഭവങ്ങൾ അമ്പരപ്പിച്ചു. അദ്ദേഹം അത്ഭുതത്തോടെയാണ് ഇത് നോക്കിയിരുന്നത് .മുമ്പ് ഇത്തരമൊരു അനുഭവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല.

പ്രധാനമന്ത്രി ഇത്തരമൊരു തരം താഴ്ന്ന പ്രതിഷേധത്തോട് യോജിക്കുകയില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ബൈപാസ് ഉദഘാടനം പാർട്ടി പരിപാടിയായിരുന്നില്ല. പാർട്ടി പരിപാടി പീരങ്കി മൈതാനത്താണ് നടത്തിയത്. അവിടെ കൂകാനും കൈയടിക്കാനും അവസരം ഉണ്ടായിരുന്നു.

ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിരവധി ബി ജെ പി പ്രവർത്തകർ അണിനിരന്നിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ പറയേണ്ടതെല്ലാം പറയും എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ബൈപാസ് ഇടതു സർക്കാരാണ് പൂർത്തിയാക്കിയതെന്ന് പറയാനും മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. അങ്ങനെ പറയാൻ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിയെ കൂകിയത്. മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രധാനമന്ത്രിയോ ബിജെപിയോ അംഗീകരിക്കുന്നില്ല. എന്നിരുന്നാലും പ്രധാനമന്ത്രി പ്രസംഗിച്ച യോഗത്തിൽ ബഹളമുണ്ടാക്കിയതിനോട് ബിജെപി സംസ്ഥാന നേതൃത്വം യോജിക്കുന്നില്ല.

ബഹളത്തിനിടയിൽ വി. മുരളീധരൻ എംപിയെ അടുത്ത് വിളിച്ച് പ്രധാനമന്ത്രി വിവരം അന്വേഷിച്ചു. ഉടൻ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫർമാരുടെ സംഘം കൂകി വിളിക്കുന്നവരുടെ ചിത്രങ്ങൾ എടുത്തു. ഇത് എന്തിനാണെന്ന് വ്യക്തമല്ല. എന്നാലും ബഹളമുണ്ടാക്കിയവരുടെ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ എടുത്തു എന്നതിന് സ്ഥിതീകരണമുണ്ട്. പ്രസ്തുത ചിത്രങ്ങൾ സംസ്ഥാന സർക്കാരിന്റെ കൈയിൽ കിട്ടിയാൽ സ്വാഭാവികമായും കൂകിയവരുടെ പേരിൽ കേസുവരും. അപ്പോൾ സെക്രട്ടേറിയറ്റിലെ സമരം പോലെ സ്വയം അനുഭവിക്കും.

അതേ സമയം മുഖ്യമന്ത്രിയെ കൂകിയ സാഹചര്യത്തിൽ തങ്ങൾ വിചാരിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രിയെയും കൂകാമായിരുന്നു എന്ന ധ്വനിയുമായി മന്ത്രി ജി സുധാകരൻ രംഗത്തെത്തി. അത് പൂർണമായും ശരിയാണ്. കൊല്ലത്തെ സദസിൽ സി പി എമ്മുകൾ യഥേഷ്ടമുണ്ടായിരുന്നു. പ്രധാനമന്ത്രിയെ കൂക്കാൻ ഒരു ഘട്ടത്തിൽ സി പിഎം പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. മുതിർന്ന നേതാക്കളുടെ സമയോചിതമായ ഇടപെടലിനെ തുടർന്നായിരുന്നു ഇത്.

കൊല്ലത്തെ കൂക്കിൽ മുഖ്യമന്ത്രിക്ക് ശക്തമായ പ്രതിഷേധമുണ്ട്. പിറ്റേന്ന് തന്നെ കണ്ണൂർ യുവതികൾ ശബരിമലയിൽ എത്തിയതിനെ മുഖ്യമന്ത്രിയുടെ പ്രതിഷേധമായി കരുതുന്നവരുണ്ട്. കാരണം പ്രധാനമന്ത്രി ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പകരം വീട്ടൽ എന്ന തരത്തിൽ ഇതിനെ വ്യാഖ്യാനിക്കുന്നവർ ഉണ്ടെങ്കിലും അതിന് തെളിവില്ല. അതുകൊണ്ട് തന്നെ അത് പരദൂഷണമായി അവശേഷിക്കുന്നു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിൽ വരെ സംഭവം വിള്ളലുണ്ടാക്കി. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രി പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറിയപ്പോൾ തന്നെ സ്ഥലംവിട്ടു.

അതേ സമയം കൂകലും അതുയർത്തിയ വിവാദങ്ങളും ബി ജെ പി അണികൾക്ക് വർധിത വീര്യമാണ് പകർന്നു നൽകിയിരിക്കുന്നത് . അവർ ആഹ്ലാദം കൊണ്ട് തുളളിയാടുകയാണ്. മുഖ്യമന്ത്രിയെ കൂകിയത് ആരായാലും അവർക്ക് പതക്കം നൽകണമെന്നാണ് ബിജെ പി പ്രവർത്തകരുടെ നിലപാട്. കേരളം അങ്ങോളമിങ്ങോളം ബിജെപിക്കാർ ഇത്രയധികം അഹ്ലാദം അനുഭവിച്ച നിമിഷങ്ങളില്ല. അതേസമയം അന്വേഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അതിലൊന്നും കാര്യമില്ലെന്നാണ് ഒരു ബി ജെ പി നേതാവ് പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends