Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം അവസരം ലഭിച്ചവര്‍ക്ക് നാളെ മുതല്‍ പണമടയ്ക്കാം

17 JANUARY 2019 02:14 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം അവസരം ലഭിച്ചവര്‍ക്ക് നാളെ മുതല്‍ പണമടക്കാം. ആദ്യഗഡു 81,000 രൂപ ഫെബ്രുവരി അഞ്ചിന് മുമ്പും രണ്ടാം ഗഡു 1,20,000 രൂപ മാര്‍ച്ച് 20ന് മുമ്പുമാണ് അടക്കേണ്ടത്. രണ്ട് ഗഡുക്കളും ഒരുമിച്ചടക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി അഞ്ചിന് മുമ്പ് 2,01,000 രൂപ അടക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ്

മുഖേന ഓണ്‍ലൈനായി തുകയടക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എസ്.ബി.ഐ, യു.ബി.ഐ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് നിര്‍ദിഷ്ട ചലാനിലാണ് പണമടക്കേണ്ടത്. അവസാന ഗഡു വിമാനടിക്കറ്റ്, ഡോളര്‍ നിരക്ക്, സൗദിയിലെ ചെലവുകള്‍ എന്നിവ നിശ്ചയിച്ചശേഷം മേയ്ജൂണ്‍ മാസത്തിലാണ് ഈടാക്കുക.

ഓരോ കവര്‍ നമ്പറിനും അനുവദിച്ച ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് തുക അടക്കേണ്ടത്. കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ തുകയും ഒന്നിച്ചടക്കണം. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ സ്ലിപ് ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ ആദ്യഗഡുവായി 81,000 രൂപ മാത്രമാണ് അടച്ചിരുന്നത്. ഈ വര്‍ഷമാണ് ആദ്യ രണ്ട് ഗഡുക്കളും ഉടന്‍ അടക്കുന്ന സംവിധാനം നിലവില്‍വന്നത്. സൗദിയില്‍ കെട്ടിടവാടകയടക്കമുള്ള തുക മുന്‍കൂറായി നല്‍കാനാണ് രണ്ട് ഗഡുക്കള്‍ നേരത്തേ വാങ്ങുന്നത്.
തുകയടച്ച ശേഷം പാസ്‌പോര്‍ട്ട്, പേ ഇന്‍ സ്ലിപ്പിന്റെ ഒറിജിനല്‍, നെഞ്ചിന്റെ എക്‌സ്‌റേ, രക്തപരിശോധന റിപ്പോര്‍ട്ട് (ബ്ലഡ് സി.ബി.സി), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (3.5ഃ3.5 സെ.മി, വൈറ്റ് ബാക്ക് ഗ്രൗണ്ട്) എന്നിവ സഹിതം ഫെബ്രുവരി അഞ്ചിന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത എന്‍.ആര്‍.ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ സമയം വേണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണം. പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വര്‍ക്കിങ്, റെസിഡന്റ് വിസയുടെ പകര്‍പ്പ്, ജോലി ചെയ്യുന്ന കമ്പനിയുടെ കത്ത് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. മറ്റ് വിവരങ്ങള്‍ അതത് പ്രദേശത്തെ ട്രെയിനര്‍മാര്‍ മുഖേന കവര്‍ ഹെഡുകളെ അറിയിക്കും. വിവരങ്ങള്‍ക്ക്: 0483 2710717, 2717571. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends