രഞ്ജി ട്രോഫി; കൃഷ്ണഗിരിയിലെ പിച്ചിനെതിരേ രൂക്ഷ വിമർശനവുമായി ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ

രഞ്ജി ട്രോഫിയിൽ കേരളം ചരിത്ര വിജയം നേടിയതിന് പിന്നാലെ കൃഷ്ണഗിരിയിലെ പിച്ചിനെതിരേ രൂക്ഷ വിമർശനവുമായി ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ രംഗത്ത്. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന് അനുയോജ്യമായ രീതിയിലായിരുന്നില്ല കൃഷ്ണഗിരിയിലെ പിച്ചൊരുക്കിയത്. പിച്ചിന്‍റെ സ്വഭാവം എല്ലാവരും കണ്ടതാണ്. ഇക്കാര്യത്തിൽ മാച്ച് റഫറിക്ക് പരാതി നൽകുന്ന കാര്യം ടീം ആലോചിക്കുമെന്നും പാർഥിവ് പട്ടേൽ വ്യക്തമാക്കി.
മത്സരത്തിൽ ഗുജറാത്തിനെ 113 റണ്‍സിന് തകർത്ത് കേരളം രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി സെമി ബർത്ത് നേടിയിരുന്നു. ഈ സീസണിൽ കൃഷ്ണഗിരിയിൽ നടക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്.
ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന്‍റെ ഹോം മത്സരങ്ങൾ എല്ലാം അരങ്ങേറിയത് തുന്പ സെന്‍റ് സേവ്യേഴ്സ് മൈതാനത്തായിരുന്നു. കേരളത്തിന്‍റെ സെമിഫൈനൽ പോരാട്ടവും കൃഷ്ണഗിരിയിൽ തന്നെ നടന്നേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























