ഇത് ചരിത്ര വിജയം; രഞ്ജി ട്രോഫി സെമിഫൈനലില്‍ പ്രവേശിച്ച കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

രഞ്ജി ട്രോഫിയില്‍ സെമിഫൈനലില്‍ പ്രവേശിച്ച് ചരിത്ര വിജയം നേടിയ കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ചരിത്രത്തില്‍ ആദ്യമായി രഞ്ജി സെമിഫൈനല്‍ ബര്‍ത്ത് നേടിയ ടീമിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം അവസാന നാലില്‍ സ്ഥാനം പിടിച്ചത്. സെമിയില്‍ നിലവിലെ ചാമ്ബ്യന്മാരായ വിദര്‍ഭയായിരിക്കും കേരളത്തിന്റെ അടുത്ത എതിരാളികള്‍ എന്നാണ് സൂചന. വിദര്‍ഭ-ഉത്തരാഖണ്ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























