വിശിഷ്ടാതിഥിയായി വിളിച്ചു വരുത്തി; നടന്‍ ഡെയ്ന്‍ ഡേവിസിനെ കോളേജ് വേദിയില്‍ നിന്നിറക്കി വിട്ടു

കോളേജില്‍ അതിഥിയായെത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ വേദിയില്‍ നിന്നിറക്കി വിട്ടു. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ആര്‍ട്‌സ് ഡേയ്ക്ക് വിശിഷ്ടാതിഥിയായെത്തിയതായിരുന്നു ഡെയ്ന്‍. എന്നാല്‍ കോളേജ് പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡെയ്‌നെ വേദിയില്‍ നിന്നിറക്കി വിടുകയായിരുന്നു.
ഡ്രസ് കോഡുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കുട്ടികള്‍ പറഞ്ഞ തീം വസ്ത്രം പാടില്ലെന്ന് പ്രിന്‍സിപ്പല്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളിത് കൂട്ടാക്കിയില്ല. അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ പ്രവേശിപ്പിക്കില്ലെന്നും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ സംഘാടകര്‍ ഡെയ്‌നെ വേദിയിലെത്തിച്ചു. എന്നാല്‍ പ്രിന്‍സിപ്പല്‍ വന്ന് നടനോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഡെയ്ന്‍ കോളേജില്‍ നിന്നു മടങ്ങി. പിന്നീട് കോളേജില്‍ സംഘര്‍ഷാവസ്ഥയായതോടെ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























