എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് അന്തരിച്ചു

ഏഴുവയസ് മാത്രം പ്രായമെത്തിയപ്പോഴേക്കും മുപ്പതിനായിരത്തിലധികം ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയനായ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ്(72) അന്തരിച്ചു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസില്‍ ഉദ്യോഗസ്ഥനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം മുല്ലപ്പറമ്ബില്‍ കുടുംബാംഗമാണ് ജോസഫ്.
ക്ലിന്റിന് ഒരു സ്മാരകം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്. ക്ലിന്റിന്റെ ജീവിതകഥ രണ്ട് വര്‍ഷം മുമ്ബ് സിനിമയായിരുന്നു. ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രം 2017ലാണ് പുറത്തിറങ്ങിയത്.മഞ്ഞുമ്മലിലെ ഭാര്യാഗൃഹത്തിലേക്ക് കൊണ്ടുപോകുന്ന ജോസഫിന്റെ മൃതദേഹം ഗവ. മെഡിക്കല്‍ കോളേജിന് കൈമാറും.
https://www.facebook.com/Malayalivartha


























