ദുരന്തത്തിന്റെ മുന്നില്‍ അവജ്ഞ കാണിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്കല്‍ സെക്രട്ടറിയുടെ അന്തസ്സ് പോലും പാലിക്കുന്നില്ലെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ ഭാഷയാണ് സംസാരിക്കുന്നതെന്നും എന്നാല്‍ ലോക്കല്‍ സെക്രട്ടറിയുടെ അന്തസ്സ് പോലും അദ്ദേഹം പാലിക്കുന്നില്ലെന്നും കെ.പി.സി. സി. വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു. മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ സമ്മേളനം കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ദുരന്തത്തില്‍ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ ശംഖുമുഖം കടപ്പുറത്ത് ഓരോ മൃതദേഹങ്ങള്‍ അടിയുമ്ബോഴും ഓടിയെത്തി വിലാപം നടത്തുമ്ബോള്‍ സെക്രട്ടറിയേറ്റില്‍ ഇരുന്ന് ചാനലുകളില്‍ ദൃശ്യങ്ങള്‍ കണ്ട് നോക്കിയിരിക്കയായിരുന്നു മുഖ്യമന്ത്രി.
അഞ്ച് ദിവസം അദ്ദേഹം അങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. ദുരന്തത്തിന്റെ മുന്നില്‍ അവജ്ഞ കാണിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരന്‍ ആരോപിച്ചു. ഇപ്പോഴുണ്ടായ പ്രളയ ദുരിതത്തില്‍ ദുരിതാശ്വാസ നിധിയിലെക്ക് പണം ഒഴുകിയെത്തുകയായിരുന്നു. എന്നാല്‍ എവിടെ നിന്നൊക്കെ എത്ര കിട്ടിയെന്ന് ഒരു കണക്കുമില്ല. ഇക്കാര്യം അന്വേഷിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്നില്ല. മുന്‍ യു.ഡി.എഫ് മന്ത്രിയായിരുന്ന എം. വി. രാഘവനെ അക്രമിച്ച് അപായപ്പെടുത്താന്‍ പോയ അക്രമി സംഘത്തിലെ പൊലീസിന്റെ വെടിയേറ്റ് പരിക്കേറ്റ ആള്‍ക്കു പോലും 15 ലക്ഷം രൂപയാണ് നല്‍കിയത്. ഏതടിസ്ഥാനത്തിലാണ് ഇങ്ങിനെ പണം നല്‍കിയത്. സുധാകരന്‍ ചോദിച്ചു.
സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ വേണ്ടി പോയി വെടിയെറ്റവര്‍ക്ക് നല്‍കാനുള്ളതാണോ ദുരിതാശ്വാസ നിധി എന്ന് സുധാകരന്‍ ചോദിച്ചു. ദുരിതാശ്വാസത്തിന്റെ മറവില്‍ ഇത്തരക്കാര്‍ക്ക് നിര്‍ലോഭം സഹായം ചെയ്യുകയാണ് മുഖ്യമന്ത്രി. ഈ മുഖ്യമന്ത്രിയില്‍ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























