ശബരിമലയില്‍ നെയ്യഭിഷേകം വെള്ളിയാഴ്ചക്കു ശേഷം ഉണ്ടാകില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്

ശബരിമലയില്‍ നെയ്യഭിഷേകം വെള്ളിയാഴ്ചക്കു ശേഷം ഉണ്ടാകില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. വെള്ളിയാഴ്ച കളഭപൂജയുണ്ട്. ശനിയാഴ്ച പതിവ് പൂജകളെല്ലാം നടക്കും. ശനിയാഴ്ച രാത്രി നട അടച്ചശേഷം മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ ഗുരുതി നടക്കും.
20ന് രാവിലെ രാജപ്രതിനിധിക്ക് മാത്രമേ പ്രത്യേക ദര്‍ശനമുണ്ടാകൂ. അഭിഷേകവും ഗണപതിഹോമവും ഉണ്ടാകും. തുടര്‍ന്ന് നട അടക്കുന്നതോടെ മകരസംക്രമ ഉത്സവത്തിന് സമാപനമാകും .
L
https://www.facebook.com/Malayalivartha

























