Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനകദുര്‍ഗയും ബിന്ദുവും മഞ്ജുവും കയറിയത് ചിലപ്പോള്‍ സത്യമായിരിക്കും; പക്ഷെ മറ്റുള്ളര്‍ കയറിയെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല; 51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത് പച്ചക്കള്ളമാണെന്ന് രാഹുല്‍ ഈശ്വര്‍

18 JANUARY 2019 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത് പച്ചക്കള്ളമാണെന്ന് രാഹുല്‍ ഈശ്വര്‍. ശ്രീലങ്കന്‍ യുവതി സന്നിധാനത്തേക്ക് കയറിയെന്ന് മുഖ്യമന്ത്രി പറഞ്ഞ കള്ളം പോലെ തന്നെയാണ് ഇതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്നിധാനത്ത് 51 യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ അതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. കനകദുര്‍ഗയും ബിന്ദുവും മഞ്ജുവും കയറിയത് ചിലപ്പോള്‍ സത്യമായിരിക്കും. പക്ഷെ മറ്റുള്ളര്‍ കയറിയെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ശബരിമല യുവതിപ്രവേശനം റിവ്യൂഹര്‍ജിയ്ക്ക് അല്‍പ്പം ക്ഷീണമുണ്ടാക്കും. എന്നിരുന്നാലും സുപ്രീം കോടതിയില്‍ സത്യം തെളിഞ്ഞ് കേസ് വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

മണ്ഡലകാലത്ത് ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കനകദുര്‍ഗയും ബിന്ദുവും ശ്രീലങ്കന്‍ യുവതി ശശികലയും ദര്‍ശനം നടത്തിയതായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികള്‍ദര്‍ശനം നടത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയത് മന്ത്രി എം.എം മണിയായിരുന്നു. അത് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്താന്‍ പൊലീസ് ആരംഭിച്ച വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം യുവതികളില്‍ ചിലരാണ് ദര്‍ശനം നടത്തിയതെന്ന് അറിയുന്നു.

യുവതികളുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുന്നതിനാല്‍ ഇവര്‍ ദര്‍ശനം നടത്തിയ ഫോട്ടോകളും വീഡിയോകളും സീല്‍വെച്ച കവറില്‍ പൊലീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ കയറിയ യുവതികളുടെ ഐ.ഡിയും പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് അറിയാമെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രതിഷേധവും സമരവും നടക്കുമ്പോഴാണ് പൊലീസ് അതീവരഹസ്യമായി ദര്‍ശനം നടത്തിയത്. പൊലീസ് അതീവ രഹസ്യമായാണ് ഇവരെ മലകയറ്റിയത്.

ദര്‍ശനം നടത്താനെത്തിയ യുവതികളെ നെയ്‌ത്തേങ്ങ അടക്കം ഉള്ളവ കൊണ്ട് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ അതീവ രഹസ്യമായി മലകയറ്റിയത്. അവരുടെ മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അഡ്രസ് എല്ലാവിവരങ്ങളും കോടതിയില്‍ ഹാജരാക്കി. ആന്ധ്രാ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളാണ് കൂടുതലും മലകയറിയത്. ഇവര്‍ ദര്‍ശനം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവരെല്ലാം ദര്‍ശനം നടത്താന്‍ തയ്യാറായി വന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

ദര്‍ശനം നടത്തിയ യുവതികള്‍ക്ക് സുരക്ഷ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഇത്രയും യുവതികള്‍ ദര്‍ശനം നടത്തിയെന്ന് രേഖകള്‍ സഹിതം കോടതിയെ ഹാജരാക്കിയത് സര്‍ക്കാരിന് വലിയ നേട്ടമായി. യുവതികളുടെ പേരും മൊബൈലും വിലാസവും പുറത്ത് വന്നതിനാല്‍ ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (29 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (36 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (37 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (38 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (39 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends